പെട്രോളടിച്ചു പഠിക്കാൻ മാളുകളിൽ അഡ്നോക് സൗകര്യമൊരുക്കുന്നു
text_fieldsദുബൈ: പെട്രോൾ പമ്പിൽ നിന്ന് തനിയെ ഇന്ധനം നിറക്കണമെന്ന നിർദേശം വന്നതോടെ എന്തുചെയ്യണമെന്നറിയാതെ അന്തംവിടുന്നവരെ സഹായിക്കാൻ അഡ്നോക്കിെൻറ പദ്ധതി. മാളുകളിൽ താൽക്കാലിക പമ്പുകൾ സ്ഥാപിച്ച് പരിശീലനം നൽകുകയാണ് അവർ. ഇതിെൻറ ഭാഗമായി വ്യാഴാഴ്ച ഷാർജ സഹാറ സെൻററിലും റാസൽഖൈമ അൽ മനാർ മാളിലും പെട്രോൾ കിയോസ്ക് സ്ഥാപിച്ചു. ഇവ രണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കും. അബൂദബി മറീന മാളിലും യാസ് മാളിലും നേരത്തെ തന്നെ കിയോസ്ക്കുകൾ സ്ഥാപിച്ചിരുന്നു. ഉപഭോക്താക്കളുടെ ആശങ്കകളും പരാതികളും പരിഹരിക്കാൻ കൂടിയാണ് ഇൗ സംവിധാനം ഒരുക്കിയതെന്ന് അഡ്നോക് വക്താവ് പറഞ്ഞു.
ദുബൈ: സ്മാർട് ടാഗ് ലഭിക്കുന്ന ഏഴ് സ്ഥലങ്ങളുടെ പേരും പുറത്തു വിട്ടിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയാണ് പ്രവർത്തന സമയം. ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ഇൗ കേന്ദ്രങ്ങൾ അടച്ചിടും. ഷാർജ: അൽ ബെദയ്യ സർവീസ് സ്റ്റേഷൻ നമ്പർ 694, അജ്മാൻ: അൽ തലാഹ് സർവീസ് സ്റ്റേഷൻ നമ്പർ 797, പടിഞ്ഞാറൻ മേഖല: സായിദ് സിറ്റി വെഹ്ക്കിൾ ഇൻസ്പെക്ഷൻ സെൻറർ, അബൂദബി: മഹാവി നോർത്ത് സർവീസ്സ്റ്റേഷൻ നമ്പർ 163, അബൂദബി: റബദാൻ സർവീസ് സ്റ്റേഷൻ നമ്പർ 162, അബൂദബി: അൽ റംസ് സർവീസ് സ്റ്റേഷൻ നമ്പർ 668, അൽ െഎൻ: വെഹ്ക്കിൾ ഇൻസ്പെക്ഷൻ സെൻറർ.
അബൂദബിയിലെ സർക്കാർ കെട്ടിടങ്ങളിലും ഭാവിയിൽ ഇത്തരം കിയോസ്ക്കുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. അഡ്നോക് പമ്പുകളിൽ ഡ്രൈവർമാർ സ്വയം ഇന്ധനം നിറക്കണമെന്ന നിർദേശം കഴിഞ്ഞ ജൂൺ 30 നാണ് പുറെപ്പടുവിച്ചത്. ജീവനക്കാരെൻറ സഹായം തേടുകയാണെങ്കിൽ 10 ദിർഹം കൂടുതൽ നൽകേണ്ടിവരും. താൽക്കാലിക പമ്പുകളിൽ സ്മാർട് ടാഗ് നേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നേരത്തെ ഇത് വെബ്സൈറ്റിലൂടെ മാത്രമെ ലഭിച്ചിരുന്നുള്ളൂ. കിയോസ്ക്കിൽ വിവരങ്ങൾ നൽകിയശേഷം സ്മാർട് ടാഗ് സെൻററിൽ പോയി സ്മാർട്ടാഗ് സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. സ്മാർട് ടാഗ് സംവിധാനത്തിലൂടെ ഇന്ധനം നിറക്കൽ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ സാധിക്കുമെന്ന് അഡ്നോക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ സയീദ് അൽ റാശ്ദി പറഞ്ഞു. നിലവിൽ രാജ്യത്താകമാനം 141,000 സ്മാർട് ടാഗുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.