ബനസ്ഥലി സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി
text_fieldsദുബൈ: ദുബൈയിൽ താമസിക്കുന്ന കണ്ണൂർ കക്കാട് സ്വദേശി അബ്ദുസ്സലാം ഒലയാട്ട് ഇന്ത്യയിലെ പ്രശസ്ത സർവകലാശാലയായ രാജസ്ഥാനിലെ ബനസ്ഥലി സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. 'ഇന്ത്യയിൽ ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കുന്നതിൽ അധികാരികളുടെ മനോഭാവം' എന്നതായിരുന്നു ഗവേഷണ വിഷയം.
ഫാക്കൽറ്റി ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ ഡീൻ ആയ പ്രഫസർ ഹർഷ് പുരോഹിതിെൻറ കീഴിലായിരുന്നു ഗവേഷണം. ലോകത്തെ മുൻനിര ഓയിൽ ഫീൽഡ് കമ്പനിയായ ഹാലിബർട്ടൻ കമ്പനിയിൽ 28 വർഷം കോർപറേറ്റ് സീനിയർ ഫിനാൻസ് മാനേജർ, റീജനൽ പ്രോജക്ട് മാനേജർ എന്നീ നിലകളിൽ മിഡിലീസ്റ്റ്, ആഫ്രിക്ക, യൂറോപ്, യു.എസ്.എ എന്നിവിടങ്ങളിലായി 22 രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ദുബൈ ആസ്ഥാനമായി സ്വന്തമായി പ്രോജക്ട് മാനേജ്മെൻറ് കമ്പനി നടത്തുന്നു.
ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടിവ് കമ്മിറ്റി യു.എ.ഇ ചെയർമാൻ ആണ്. ഭാര്യ: നജ്മുന്നിസ. മക്കൾ: നഹാൻ മറിയം, സൽമ, ബഹ്ജ, സിദ്റ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.