ഫിലോഡെൻഡ്രോൺ സ്ട്രോബറി ഷേക്ക്
text_fieldsഫിലോഡെൻഡ്രോൺ കുടുംബത്തിൽ നിന്നുള്ള ഈ ചെടിക്ക് വില അൽപം കൂടുതലാണ്. പലതരം വകഭേദങ്ങളുള്ള ചെടിയാണിത്. ഫിലോഡെൻഡ്രോൺ ഇറുബസെൻസ് എന്നാണ് ബോട്ടാണിക്കൽ പേര്.ഇതിന്റെ ഇലകളും തണ്ടുകളും കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിത്യസ്തമായ ചെടിയാണിത്. അതുകൊണ്ടാണ് വിലയും കൂടുതലുള്ളത്.
ഇതിന്റെ തണ്ടുകൾ കടുത്ത ചുവപ്പ് കളറും ഇലകൾ പിങ്ക്, യെല്ലോ, ക്രീം കളർ ചേർന്നതാണ്. ഈ ഒരു നിറങ്ങൾ ഉള്ളത് കൊണ്ട് തന്നെ ആണ് ഇതിനെ സ്ട്രോബറി ഷേക്ക് എന്ന് പറയുന്നത്. ഈ വിത്യസ്തത ഉള്ള ചെടികൾക്ക് സൂര്യപ്രകാശം അടിച്ചില്ലേൽ ഈ കളറുകൾ കിട്ടില്ല. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ഒരു പ്രധാന ഘടകം ആണ്. സൂര്യപ്രകാശം നേരിട്ട് ഇലകളിൽ തട്ടാതെ വെക്കുക. ഇലകൾ വളരെ സെൻസിറ്റീവ് ആണ്. നേരിട്ട് സൂര്യപ്രകാശം അടിച്ചാൽ കരിഞ്ഞ് പോകും. ഈ ചെടി ഒരു പടർന്നുപിടിക്കുന്ന ഒന്നാണ്. അതുകൊണ്ട് ചെടിച്ചട്ടിയിൽ വെച്ചാലും ഇതിന് പടർന്നു കയറാനായി ഒരു പിന്തുണ നൽകുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.