ഫൈസർ വാക്സിൻ കാമ്പയിൻ മോന അൽ മർറിയും മേജർ ജനറൽ തലാൽ ഹമിദും വാക്സിൻ സ്വീകരിച്ചു
text_fieldsദുബൈ: ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബൈയിൽ നടപ്പാക്കുന്ന കോവിഡ് വാക്സിൻ കാമ്പയിനിൽ ദുബൈയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കാളികളായി. ദുബൈ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ മോന അൽ മർറിയും ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി കൗൺസിൽ ഡയറക്ടർ ജനറൽ മേജർ തലാൽ ഹമിദ് ബെൽഹൗൽ അൽ ഫലാസിയുമാണ് ചൊവ്വാഴ്ച ഫൈസർ വാക്സിൻ സ്വീകരിച്ചത്.
മോന അൽ മർറിയും മാതാവിനൊപ്പമെത്തിയാണ് വാക്സിൻ സ്വീകരിച്ചത്. ദുബൈ ഡി.എച്ച്.എ ആസ്ഥാനത്ത് മോനയുടെ മാതാവും ഫൈസർ വാക്സിൻ സ്വീകരിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ ആരോഗ്യമേഖല പുലർത്തുന്ന ശ്രദ്ധയും ജാഗ്രതയുമാണ് സൗജന്യ വാക്സിൻ വിതരണത്തിലൂടെ വ്യക്തമാക്കുന്നതെന്നും ദുബൈയിലുടനീളം വാക്സിൻ വിതരണം നടത്താനുള്ള ഡി.എച്ച്.എയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും മോന അഭിപ്രായപ്പെട്ടു. കോവിഡിനെതിരെ മുൻനിരയിൽ അണിനിരന്ന് പോരാടുന്ന ഡി.എച്ച്.എ നേതൃത്വത്തോടും ആരോഗ്യപ്രവർത്തകരോടും നന്ദി പറഞ്ഞാണ് മോന മടങ്ങിയത്.
എമിറേറ്റ്സ് സ്കൈ കാർഗോ വിമാനത്തിൽ ബ്രസൽസിൽനിെന്നത്തിച്ച ഫൈസർ-ബയോ എൻടെക് വാക്സിനിെൻറ ആദ്യ ബാച്ച് വാക്സിനാണ് സൗജന്യ വാക്സിൻ കാമ്പയിെൻറ ഭാഗമായി നൽകിത്തുടങ്ങിയത്. ആദ്യഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കു മാത്രമാണ് വാക്സിൻ നൽകുന്നതെങ്കിലും കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽനിന്നു പ്രവർത്തിക്കുന്ന നാലു വിഭാഗങ്ങളിലുള്ളവർക്കും ബുധനാഴ്ച ഫൈസർ വാക്സിൻ നൽകി.
ആദ്യ വാക്സിൻ സ്വീകരിച്ചത് 84കാരനായ മുതിർന്ന പൗരൻ അലി സേലം അലി അലാദിദിയായിരുന്നു. 60 വയസ്സും അതിൽ കൂടുതലുമുള്ള ഇമിറാത്തി സമൂഹത്തിലെ മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർ, നിശ്ചയദാർഢ്യ വിഭാഗത്തിൽപെടുന്നവർ എന്നിവരാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുൻനിരക്കാർ ഉൾപ്പെടുന്നു. മൂന്നാമത്തെ വിഭാഗത്തിൽ സുപ്രധാന മേഖലയിലെ തൊഴിലാളികളും നാലാം വിഭാഗത്തിൽ പ്രതിരോധ കുത്തിെവപ്പ് നടത്താൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളും ഉൾപ്പെടുന്നു. നാലാമത്തെ വിഭാഗത്തിൽ പ്രവാസികൾക്കും സൗജന്യമായി വാക്സിൻ സ്വീകരിക്കാം. ഘട്ടങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ച് ഓരോ വാക്സിനേഷൻ വിഭാഗത്തിനും നിർദിഷ്ട നമ്പറുകൾ നൽകുമെന്നും ഡി.എച്ച്.എ വ്യക്തമാക്കി.
ദുരന്തനിവാരണ സമിതി സുപ്രീം കമ്മിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് കഴിഞ്ഞദിവസം വാക്സിൻ സ്വീകരിച്ചിരുന്നു. രാജകുടുംബത്തിൽനിന്ന് ആദ്യമായി വാക്സിൻ സ്വീകരിച്ചതും ശൈഖ് മൻസൂർ ബിൻ മുഹമ്മദായിരുന്നു. ദുബൈ ആംബുലൻസ് സർവിസസ് കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഖലീഫ ബിൻ ദാരി രണ്ടു ദിവസം മുമ്പാണ് കോവിഡ് പ്രതിരോധ ഫൈസർ വാക്സിൻ സ്വീകരിച്ചത്. 2021 അവസാനിക്കുന്നതോടെ ദുബൈയിലെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയാണ് ലക്ഷ്യം.
സബീൽ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അൽ മിഷാർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, നാദ് അൽ ഹമർ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, ബാർഷ പ്രൈമറി ഹെൽത്ത് കെയർ സെൻറർ, അപ്ടൗൺ മിർഡിഫ് മെഡിക്കൽ ഫിറ്റ്നസ് സെൻറർ, ഹത്ത ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്ന ആറ് ഡി.എച്ച്.എ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ലഭ്യമാണ്. യു.എ.ഇ നിവാസികൾക്ക് ഡി.എച്ച്.എ ആപ് അല്ലെങ്കിൽ ഡി.എച്ച്.എയുടെ ടോൾഫ്രീ നമ്പർ 800 342 വഴി വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാനും കഴിയും. വാക്സിനേഷൻ ലഭിച്ചതിനുശേഷവും മുൻകരുതൽ നടപടികൾ തുടർന്നും നിരീക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യം ഡി.എച്ച്.എ ആവർത്തിച്ചു. കോവിഡ് മഹാമാരി തടയാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ നടപടികൾ നിരന്തരം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.