Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2024 1:48 AM GMT Updated On
date_range 23 Oct 2024 1:48 AM GMTഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം; ശിക്ഷ കടുപ്പിച്ചു
text_fieldsbookmark_border
ദുബൈ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്താൽ 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതിന് ട്രാഫിക് നിയമങ്ങളിൽ ഭേദഗതി വരുത്തി ദുബൈ പൊലീസ്. റോഡപകടങ്ങൾ കുറക്കുക, റോഡുകളുടെ സുരക്ഷ വർധിപ്പിക്കുക, പിഴ ഈടാക്കുന്ന നടപടി ത്വരിതപ്പെടുത്തുക എന്നിവയാണ് 2015ൽ ഇറക്കിയ ട്രാഫിക് നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് അറിയിച്ചു.
വാഹനം പിടിച്ചെടുക്കുന്ന കാലയളവ്
- ജീവനും സ്വത്തിനും ഗതാഗത സുരക്ഷക്കും അപകടമുണ്ടാക്കുന്നതരത്തിൽ റോഡുകളിൽ വാഹനം പെട്ടെന്ന് വ്യതിചലിപ്പിച്ചാൽ 30 ദിവസം
- മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാഞ്ഞാൽ 30 ദിവസം.
- റോഡിൽ സുരക്ഷ ഉറപ്പാക്കാതെ ഇടറോഡിൽ പ്രധാന റോഡിലേക്ക് പ്രവേശിച്ചാൽ 14 ദിവസം
- ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നതുമൂലം ശ്രദ്ധ തെറ്റിച്ചാൽ 30 ദിവസം
- ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷക്കോ അപകടമുണ്ടാക്കുന്നതരത്തിൽ വാഹനം പിന്നോട്ടെടുത്താൽ 14 ദിവസം
- ലൈൻ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 14 ദിവസം
- കൃത്യമായ കാരണമില്ലാതെ നടുറോഡിൽ വാഹനം നിർത്തിയാൽ 14 ദിവസം
- അപകടകരമായ ഓവർടേക്കിങ്ങിന് 14 ദിവസം
- വാഹനത്തിൽ ആവശ്യമായ സുരക്ഷ സാഹചര്യങ്ങൾ ഇല്ലാഞ്ഞാൽ 14 ദിവസം തടവ്
- നിർബന്ധിത ലൈൻ പാലിക്കുന്നതിൽ ഹെവി വാഹനങ്ങൾ പരാജയപ്പെട്ടാൽ 30 ദിവസം
- അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ റോഡിൽ ഹാർഡ് ഷോൾഡറിൽ വാഹനം പാർക്ക് ചെയ്യുകയോ ഹാർഡ് ഷോൾഡർ ഉപയോഗിച്ച് മറ്റ് വാഹനങ്ങളെ മറികടക്കുകയോ ചെയ്താൽ 14 ദിവസം
- അംഗീകൃതമായ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 14 ദിവസം
- ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിച്ചാൽ 14 ദിവസം
- അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റിയാൽ 14 ദിവസം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story