അൽ വത്ബ ഫോേട്ടാഗ്രഫി അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
text_fieldsഅബൂദബി: അബൂദബി പരിസ്ഥിതി ഏജൻസി നടത്തിയ അൽ വത്ബ ഫോേട്ടാഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഫഷനൽ വിഭാഗത്തിൽ നുവൈർ മഹ്ദി ആൽ ഹജ്രി ഒന്നാം സ്ഥാനം നേടി. ഇഗ്നേഷ്യോ പി റേയസ് രണ്ടാം സ്ഥാനവും മുസ്തഫ ജിന്ദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമേച്വർ വിഭാഗത്തിൽ മുഹമ്മദ് റഗീഹ് ഗോഹാറിനാണ് ഒന്നാം സ്ഥാനം. സാലിഹ് അവാദ് ആൽ തമീമി രണ്ടാമതും എഡ്വിൻ മെൻഡോസ മൂന്നാമതുമെത്തി.
സമ്മാനർഹമായ ഫോേട്ടാകൾ പരിസ്ഥിതി ഏജൻസിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ (www.instagram.com/environmentabudhabi) കാണാം. 2016 നവംബർ ആറ് മുതൽ 2017 ഏപ്രിൽ 30 വരെ പരിസ്ഥിതി ഏജൻസിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മുഖേനയാണ് മത്സരം നടത്തിയത്. സംരക്ഷിത പ്രദേശമായ അൽ വത്ബ ചതുപ്പുനിലത്തിെൻറ മനോഹാരിതയും ജൈവവൈിധ്യവും കാമറയിൽ പകർത്തുന്നതിന് പ്രഫഷനൽ, അമേച്വർ ഫോേട്ടഗ്രഫർമാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ മത്സരത്തിലേക്ക് 95 ഫോേട്ടാഗ്രഫർമാരെടുത്ത 180 ചിത്രങ്ങൾ സമർപ്പിച്ചു. മാധ്യമപ്രവർത്തകരും ഫോേട്ടാഗ്രഫർമാരുമടങ്ങിയ കമ്മിറ്റിയാണ് വിജയികളെ നിശ്ചയിച്ചത്. മൊത്തം 24,000 ദിർഹമാണ് സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.