പിൽസ് -എം.എസ്.എസ് പൊതുമാപ്പ് ബോധവത്കരണം
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്കു വേണ്ടി ബോധവത്കരണവും നിയമ സഹായ ക്യാമ്പും സംഘടിപ്പിക്കുന്നു. പ്രവാസി ഇന്ത്യ ലീഗൽ സെൽ(പിൽസ്) നേതൃത്വത്തിൽ ദുബൈ സ്റ്റേഡിയം മെട്രോക്ക് സമീപത്തുള്ള എം.എസ്.എസ് ഹാളിൽ സെപ്റ്റംബർ എട്ട് ഞായറാഴ്ച ഉച്ച രണ്ടുമുതൽ വൈകീട്ട് അഞ്ചു മണി വരെ പരിപാടി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
നിയമവിദഗ്ധരുടെ മേൽ നോട്ടത്തിൽ പൊതുമാപ്പപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പരിപാടിയിൽ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ നേതാക്കൾ, ആമിർ സെന്റർ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
വിദഗ്ധരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭിക്കാനും കേസുകളുള്ളവർക്ക് നിയമ സഹായവും ക്യാമ്പിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ഉപയോഗപ്പെടുത്തണമെന്ന് പിൽസ് ഭാരവാഹികൾ അഭ്യർഥിച്ചു.
പരിപാടിയുടെ പോസ്റ്റർ അഡ്വ. ഷാനവസ്, കെ.കെ. അശ്റഫ്, ബിജു പാപ്പച്ചൻ, അഡ്വ. അസീസ് തോലേരി, അഡ്വ. ഗിരിജ, അഡ്വ. നജ്മുദ്ദീൻ, നിഷാജ് ഷാഹുൽ, അബ്ദുൽ മുത്തലിഫ്, അരുൺ സുന്ദർരാജ്, നിസ്താർ, മുഹമ്മദ് അക്ബർ, നാസർ ഊരകം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. വിവരങ്ങൾക്ക്: 0529432858, 0508687983.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.