മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം തുടങ്ങി
text_fieldsഅബൂദബി: നവ കേരള നിർമിതിക്ക് പ്രവാസികളുടെ സഹകരണം തേടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ 7.20ഒാടെ അബൂദബിയിലെത്തിയ മുഖ്യമന്ത്രി ശനിയാഴ്ച വരെ യു.എ.ഇയിലുണ്ടാകും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രവാസികളെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങും. അബൂദബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും വ്യവസായ പ്രമുഖരായ എം.എ. യൂസുഫലി, ആസാദ് മൂപ്പന് തുടങ്ങിയവരും ചേർന്നാണ് സ്വീകരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴിന് അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിലാണ് (െഎ.എസ്.സി) ആദ്യ പൊതുസമ്മേളനം. യു.എ.ഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയെ അനുഗമിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവൻ നവകേരള സൃഷ്ടി സംബന്ധിച്ച പ്രോജക്ട് അവതരിപ്പിക്കും.
യു.എ.ഇയിലെ നിയമപരമായ നിയന്ത്രണങ്ങൾ കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ നേരിട്ട് സമാഹരിക്കില്ല. കേരളത്തിെൻറ പുനർനിർമാണ പദ്ധതികളിൽ ഭാഗഭാക്കാകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും പ്രവാസികൾക്ക് പ്രചോദനം നൽകുന്നതാകും പിണറായി വിജയെൻറ പ്രഭാഷണങ്ങൾ.
19ന് ഉച്ചക്ക് ദുബൈയിൽ ഇന്ത്യൻ പ്രഫഷനൽ ബിസിനസ് കൗൺസിൽ (െഎ.പി.ബി.സി) സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ മുഖ്യമന്ത്രി പെങ്കടുക്കും. രാത്രി എട്ടിന് ദുബൈ അല്‍ നാസര്‍ ലിഷര്‍ ലാൻറിലാണ് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുക. 20ന് ഉച്ചക്ക് ഷാര്‍ജയിൽ നടക്കുന്ന ബിസിനസ് മീറ്റുകളിലും മുഖ്യമന്ത്രി പെങ്കടുക്കും. രാത്രി ഏഴിന് ഷാര്‍ജ ഷൂേട്ടഴ്സ് ക്ലബിലാണ് പൊതുസമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.