Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിക്ഷേപം നടത്താൻ...

നിക്ഷേപം നടത്താൻ പ്രവാസികളെ ക്ഷണിച്ച് മുഖ്യമന്ത്രി ദുബൈയിൽ

text_fields
bookmark_border
cm-programme
cancel

ദുബൈ: നിങ്ങൾ നാടുവിട്ടു പോരുേമ്പാഴുള്ള അവസ്ഥയല്ല കേരളത്തിൽ നിലവിലുള്ളതെന്നും വ്യവസായ സൗഹൃദ നയത്തിന് ഏറ്റവും മുൻഗണനയാണ് നമ്മുടെ നാട്ടിൽ ഇപ്പോഴെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാറുന്ന ലോകത്തിന് ഉതകുന്ന വിധത്തിൽ പുനസൃഷ്ടിച്ച് ഒരുക്കുന്ന നവകേരളത്തി​​​​​െൻറ വളർച്ചക്ക് ഉതകും വിധം നിക്ഷേപമിറക്കാൻ ഒാരോ സംരംഭകനും മുന്നോട്ടു വരണമെന്നും എൻ.ആർ.കെ എമർജിങ് എൻറപ്രണേഴ്സ് മീറ്റ് (നീം) ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കേരളത്തിൽ നഷ്ടത്തിലുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ സർക്കാറിന് സാധിച്ചു. ഇടത്തരം-ചെറുകിട സംരംഭങ്ങൾ മുഖേനെ 1.60 ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചത്. കേരളത്തിൽ നിക്ഷേപിക്കുന്നതിനും വ്യവസായം ആരംഭിക്കുന്നതിനും അനുകൂലമായ എല്ലാ സാഹചര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

നിയമ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ 10 കോടി വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾ തുടങ്ങാൻ അനുമതികൾക്ക് കാത്തു നിൽക്കാതെ മുന്നോട്ടുപോകാം. മൂന്നു വർഷത്തിനകം അനുമതി നേടിയെടുത്താൽ മതിയാവും. 10 കോടിക്ക് മുകളിലുള്ള സംരംഭങ്ങൾക്ക് വേഗത്തിൽ അനുമതിയും സൗകര്യങ്ങളുമൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യവസായ ഉപദേശത്തിന് ഉന്നത കൗൺസിലിന് സർക്കാർ രൂപം നൽകും. സംരംഭകർ ഏതെങ്കിലും വിധം പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ പരിഹരിക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സംവിധാനമുണ്ട്. സംരംഭകത്വ ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട മന്ത്രിമാരെ നേരിൽ കാണണമെങ്കിൽ അതിനും മുഖ്യമന്ത്രിയെ നേരിൽ കാണേണ്ടതുണ്ടെങ്കിൽ അതിനും ഒാഫീസ് സൗകര്യമൊരുക്കും.

ഇടതുമുന്നണി പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 കാര്യങ്ങളിൽ 53 എണ്ണമൊഴികെ എല്ലാം യാഥാർഥ്യമാക്കിയെന്നും അവശേഷിക്കുന്നവ കൂടെ പൂർത്തിയാക്കുമെന്നും തുടർന്ന് സംസാരിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ടൂറിസം മേഖലയിൽ കേരളം വലിയ കുതിപ്പാണ് നടത്തുന്നതെന്ന് ടൂറിസം^ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളേങ്കാവൻ കേരളത്തി​​​​​െൻറ മാറ്റങ്ങളും സാധ്യതകളും സംബന്ധിച്ച പ്രസേൻറഷൻ അവതരിപ്പിച്ചു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്കെയർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, ആർ.പി ഗ്രൂപ്പ് മേധാവി രവി പിള്ള, ഒ.വി. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു. മുന്നൂറോളം വ്യവസായികളും സംരംഭകരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi vijayan in dubai-Gulf news
Next Story