10,000 സൗജന്യ പരിശോധനകൾ നടത്തി പിങ്ക് കാരവൻ
text_fieldsഷാർജ: ലോക അർബുദദിനത്തോടനുബന്ധിച്ച് യു.എ.ഇയിലുടനീളം ബോധവത്കരണവും സൗജന്യ പരിശോധനകളും സംഘടിപ്പിക്കുന്ന പിങ്ക് കാരവൻ റൈഡ് 10,000ത്തിലധികം സൗജന്യ പരിശോധനകൾ നടത്തി.
സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതിനു പുറമെ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പിങ്ക് കാരവന്റെ പ്രധാന ലക്ഷ്യം.
ഫ്രൻഡ്സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ സന്നദ്ധപ്രവർത്തകരുടെയും സ്ഥാപന പങ്കാളികളുടെയും പിന്തുണയോടെ ജനുവരി 20 മുതൽ യു.എ.ഇയിലുടനീളം 10,492 സൗജന്യ പരിശോധനയാണ് നടത്തിയത്.
ഫെബ്രുവരി നാലിനാണ് പിങ്ക് കാരവന്റെ 11ാം പതിപ്പിന് ഷാർജ അൽ ഹീറ ബീച്ചിൽ തുടക്കംകുറിച്ചത്. പിങ്ക് കാരവൻ മാമോഗ്രാം യൂനിറ്റുകൾ ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ആസ്ഥാനത്ത് മാമോഗ്രാമുകളും മറ്റു മെഡിക്കൽ സേവനങ്ങളും നൽകും. അതോടൊപ്പം എയർ അറേബ്യ എ-വൺ കെട്ടിടത്തിലും അൽ ഖാസിമിയ സർവകലാശാലയിലും സ്ഥാപിച്ച താൽക്കാലിക വാക്-ഇൻ ക്ലിനിക്കുകളിലും പരിശോധനകൾ ലഭ്യമാണ്. എമിറേറ്റിലെ പിങ്ക് കാരവൻ സ്ഥിരക്ലിനിക്കുകൾ ഫെബ്രുവരി 10 വരെ അൽ മജാസ് വാട്ടർ ഫ്രണ്ട്, മെഗാ മാൾ, ലുലു ഹൈപ്പർമാർക്കറ്റ് അൽ ബുത്തീന, ലുലു സെൻട്രൽ ഷാർജ എന്നിവിടങ്ങളിൽ ലഭ്യമാകും.
പിങ്ക് കാരവൻ മാമോഗ്രാം ക്ലിനിക്കുകൾ ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റലിൽ ലഭ്യമാകും. ദിവസേനയുള്ള മിനിവാൻ കൈറ്റ് ബീച്ചിൽ ഉച്ചക്ക് 12 മുതൽ ആറു വരെയും അൽ ഹംരിയ ലേഡീസ് ക്ലബിൽ വൈകീട്ട് നാലു മുതൽ 10 വരെയും പ്രവർത്തിക്കും.
പിങ്ക് കാരവൻ സ്ഥിരക്ലിനിക്കുകൾ യു.എ.ക്യു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഫെബ്രുവരി 10 വരെ വൈകീട്ട് നാലു മുതൽ 10 വരെയും ലഭ്യമാകും.
കൽബ വാട്ടർഫ്രണ്ടിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് മൂന്നു വരെയും ഓഷ്യാനിക് ഖോർഫക്കാനിൽ വൈകീട്ട് നാലു മുതൽ 10 വരെയും മിനിവാൻ വഴിയുള്ള സേവനം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.