പിങ്ക് കാരവൻ കണ്ടെത്തിയത് 11 സ്തനാർബുദ കേസുകൾ
text_fieldsദുബൈ: സ്തനാർബുദത്തിനെതിരെ ബോധവൽക്കരണവുമായി രാജ്യം മുഴുവൻ സഞ്ചരിച്ച പിങ്ക് കാരവൻ കണ്ടെത്തിയത് 11 സ്തനാർബുദ കേസുകൾ. ഷാർജ, ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിലുള്ള 30 നും 60 നും ഇടയിൽ പ്രായമുള്ളവരാണ് രോഗികൾ. ഫ്രണ്ട്സ് ഒാഫ് കാൻസർ പേഷ്യൻറ്സ് എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ 8000 പരിശോധനകളാണ് നടത്തിയത്. എട്ടാം തവണ നടന്ന പിങ്ക് കാരവൻ പര്യടനത്തിന് ഒപ്പമുണ്ടായിരുന്ന മൊബൈൽ മെഡിക്കൽ ക്ലിനിക്കിൽ 47 മാമോഗ്രഫി പരിശോധനകൾ നടത്തി.
ഇത് കൂടാതെ സ്വകാര്യ ആശുപത്രികളുമായി ചേർന്ന് 254 മാമോഗ്രഫികളും 97 അൾട്രാ സീണ്ട് പരിശോധനകളും നടത്തി. രോഗം കണ്ടെത്തിയത് 30 വയസിന് മുകളിലുള്ളവരിലാണെന്നത് ഇൗ പ്രായക്കാർക്ക് നിരന്തര പരിശോധന ആവശ്യമാണെന്ന് തെളിയിക്കുന്നു.കഴിഞ്ഞ വർഷത്തേക്കാൾ 687 പേർക്ക് കൂടുതലായി സേവനം എത്തിക്കാൻ കഴിഞ്ഞുവെന്നത് പരിപാടിയുടെ വിജയമായി. കൂടുതൽ പേർ പരിശോധനകൾക്ക് മുന്നോട്ടുവരുന്നുവെന്നത് ബോധവൽക്കരണത്തിെൻറ ഫലമായാണെന്ന് പരിപാടിക്ക് നേതൃത്വം വഹിച്ച റീം ബിൻ കറം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.