പിങ്ക് കാരവൻ അടുത്ത മാസം
text_fieldsഷാർജ: യു.എ.ഇയിലുടനീളം സ്തനാർബുദത്തിനെതിരെ ബോധവത്ക്കരണവുമായി പിങ്ക് കാരവൻ ഒക്ടോബറിൽ ആരംഭിക്കും. സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന് സൗജന്യ പരിശോധനകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റിന്റെ (എഫ്.ഒ.സി.പി.) നേതൃത്വത്തിലാണ് വാർഷിക കാമ്പയിൻ നടത്തുക. അർബുദം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിൽ കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കും. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരാനും പ്രോത്സാഹിപ്പിക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ നടത്തുകയെന്ന് എഫ്.ഒ.സി.പി. ഡയറക്ടർ ആയിശ അൽ മുഅല്ല പറഞ്ഞു. ‘നിങ്ങൾ അധികാരപ്പെടുത്തിയത്’ എന്ന തലവാചകത്തിൽ നടത്തുന്ന ഇത്തവണത്തെ കാമ്പയ്നിലൂടെ പൊതു, സ്വകാര്യ മേഖലകളേയും വ്യക്തികളേയും ഈ സംരംഭം ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമായി എഫ്.ഒ.സി.പി ലക്ഷ്യമിടുന്നത്. ആരോഗ്യസുരക്ഷ മേഖലകൾക്കപ്പുറത്തേക്ക് സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു, സ്വകാര്യ മേഖലകൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. സ്താനാബുർദം നേരത്തെ കണ്ടെത്തുന്നതിനെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിൽ വിത്യസ്ത സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം നിർണായകമാണെന്ന് ആയിശ അൽ മുല്ല പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വർഷം മുഴുവൻ സഹായം നൽകുന്നതിന് പിങ്ക് കാരവൻ ഒക്ടോബർ മാസത്തിനപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ആയിശ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.