പിങ്ക് കാരവന് ഇന്നും നാളെയും അബൂദബിയില്‍
text_fieldsഷാര്‍ജ: സ്തനാര്‍ബുദത്തിനെതിരെ വിജയം വരിക്കും വരെ പോരാടുമെന്ന ദൃഢനിശ്ചയത്തോടെ ഷാ ര്ജയില്നിന്ന് പ്രയാണം തുടങ്ങിയ പിങ്ക് കാരവന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അബൂദബി യില്‍ പര്യടനം നടത്തും. ആധുനിക ചികിത്സാ സൗകര്യങ്ങളും പരിശോധനകളും സൗജന്യമായി നൽ കുന്ന പിങ്ക് കാരവനില്‍ ആര്‍ക്കും പരിശോധന നടത്താം.
യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന് സമീപത്തുനിന്ന് പുറപ്പെടുന്ന കുതിരപ്പട, അബൂദബി കോര്‍ണിഷ്, മറീന മാള്‍, ശൈഖ് സായിദ് ഗ്രാൻറ് മോസ്ക് എന്നിവ പിന്നിട്ട് ഹെല്‍ത്ത് പോയൻറില്‍ സമാപിക്കും. 14 കിലോമീറ്റര്‍ താണ്ടുന്ന പിങ്ക് കാരവന് യാത്രയില്‍ വ്യത്യസ്ത ബോധവത്കരണങ്ങളുണ്ടാകും.
അബൂദബി ലേഡീസ് ക്ലബ് (മൊബൈല്‍ ക്ലിനിക്), ദല്‍മ മാള്‍, ഖാലിദിയ മാള്‍, മറീന മാള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പരിശോധന ലഭിക്കുക. സമയം 2.00-10.00. പുരുഷന്മാര്ക്ക് സ്ഥിരം ക്ലിനിക്കുകളില്‍ പരിശോധന ലഭിക്കും.
വെള്ളിയാഴ്ചയിലെ പര്യടനം
അബൂദബി: വെള്ളിയാഴ്ച പിങ്ക് കാരവന് സാദിയാത്ത് ഐലൻഡിലാണ് പ്രയാണം നടത്തുക. എന്നാല്‍, വിവിധ എമിറേറ്റുകളിലെ സ്ഥിരം ക്ലിനിക്കുകളിൽ പരിശോധന തുടരും. മറീന മാള്‍, ഖാലിദിയ മാള്‍, ദല്‍മ മാള്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെ നീളുന്ന പരിശോധന സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. അല്‍ ഹുദൈരിയാത്ത് ഐലൻഡില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ നീളുന്ന പരിശോധനയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.