കള്ളക്കേസും ഭീഷണിയും തുടർന്നാലും പോരാടും –പി.കെ. ഫിറോസ്
text_fieldsഷാർജ: കള്ളക്കേസുകളും ഭീഷണികളും തുടർന്നാലും അഴിമതിയ്ക്ക് എതിരായ പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സ െക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഷാർജ കെ.എം.സി.സി. സംഘടിപ്പിച് ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു മന്ത്രി നടത്തിയ അഴിമതി പകൽ പോലെ വ്യക്തമായിട്ടു ം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. സി.പിഎം. സെക്രട്ടറി അതിനെ ന്യായീകരിക്കുന്നന്നു. ഇത് എന്തിനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് കൊണ്ട് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ അംഗീകാരം കൊടുക്കുന്നതിനു മുമ്പേ നിയമനം നൽകുകയാണ്. യോഗ്യത ബന്ധുവാകണമെന്ന് മാത്രം. സ്വജന പക്ഷപാതത്തിനും അഴിമതിക്കുമെതിരെ യൂത്ത് ലീഗ് പോരാട്ടം നയിക്കും. ഞെട്ടിക്കുന്ന പല തെളിവുകളും അടുത്ത് തന്നെ പ്രതീക്ഷിക്കാമെന്ന് ഫിറോസ് വ്യക്തമാക്കി. രാജ്യത്ത് പുതിയ പ്രതീക്ഷകൾ കടന്നു വരികയാണ്.
സർവ്വെ ഫലങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. രാജ്യം ഒറ്റക്കെട്ടായി ഫാസിസത്തിനെ ചെറുക്കുകയാണ്. എന്നാൽ സി.പി.എം. കോൺഗ്രസ് വിരോധത്തിൻ പേരിൽ ബി.ജെ.പിയെ വളർത്തുകയാണ്. ഷാർജ കെ.എം.സി.സി. പ്രസിഡണ്ട് ടി.കെ. അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി. ഉപാദ്ധ്യക്ഷൻ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി. ജോൺസൺ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി, ആക്റ്റിംഗ് ട്രഷറർ ഷാജി ജോൺ, ജാബിർ, സന്തോഷ്, കെ.എം.സി.സി. കേന്ദ്ര നേതാക്കളായ സൂപ്പി പാതിരിപ്പറ്റ, മുസ്തഫ മുട്ടുങ്ങൽ, സഅദ് പുറക്കാട് എന്നിവർ സംസാരിച്ചു. അബ്ദുൽ കാദർ ചക്കനാത്ത് സ്വാഗതവും സെയ്ത് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഷാർജ കെ.എം.സി.സി. ഭാരവാഹികളായ നിസാർ വെള്ളികുളങ്ങര അബ്ദുല്ല ചേലേരി, കാദർ കുന്നിൽ, മഹമൂദ് അലവി, ടി.വി.നസീർ, വഹാബ്, കെ.ടി.കെ. മൂസ്സ, ബഷീർ ഇരിക്കൂർ, അബ്ദുറഹിമാൻ മാസ്റ്റർ, കബീർ ചന്നാങ്കര, മുജീബ് തൃക്കനാപുരം, യാസീൻ വെട്ടം, ഖാലിദ് പാറപ്പള്ളി ത്വയ്യിബ് ചേറ്റുവ, നൗഷാദ് കാപ്പാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.