ജയിൽമോചിതരാകുന്നവരുടെ പുനരധിവാസത്തിന് പദ്ധതി
text_fieldsറാസല്‍ഖൈമ: തടവില്‍ കഴിയുന്നവരുടെ ശിക്ഷ കാലാവധി കഴിയുന്ന മുറക്ക് പുനരധിവാസത്തിന് പദ്ധതി ഒരുക്കാൻ രൂപരേഖ തയാറാക്കുമെന്ന് റാക് ജയില്‍ വകുപ്പ്. റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് നുഐമിയുടെ ജയില്‍ വകുപ്പ് ഓഫിസ് സന്ദര്‍ശനവേളയില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം ജയില്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് ഖമീസ് അല്‍ ദഹെരി വിശദീകരിച്ചത്.
ശിക്ഷ അനുഭവിച്ച് ഇറങ്ങുന്നവരെ സമൂഹത്തിനൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ സഹായിക്കുന്നതാണ് പദ്ധതി. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നതിനൊപ്പം അവരുടെ കരവിരുതില്‍ വിവിധ ഉല്പന്നങ്ങള് ജയിലില്‍ നിര്‍മിക്കുന്നുണ്ട്. ഇത് തടവുകാരുടെ വരുമാന സ്രോതസ്സ് കൂടിയാണ്. ജയില്‍വാസം കഴിഞ്ഞിറങ്ങുമ്പോള്‍ കുടുംബത്തിനും സമൂഹത്തിനും മുന്നില്‍ മാതൃകാപരമായ വ്യക്തിത്വങ്ങളായി മാറ്റുംവിധം ശിക്ഷണപരിശീലനവും ജയിലില്‍ നല്‍കുന്നുണ്ട്.
ശിക്ഷ കാലയളവ് കഴിയുന്ന തടവുകാരെ സമൂഹത്തിെൻറ ഭാഗമാക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രഖ്യാപിത നയമാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല പറഞ്ഞു. കോവിഡ് വ്യാപനത്തിനെതിരെ ജയിലില്‍ നിഷ്കര്‍ഷിച്ച നടപടികള്‍ പ്രശംസാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.ആര്.എ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തയ്ര്, ജയില്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ യാക്കൂബ് യൂസഫ് അബുലൈല തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.