കുപ്പികൊണ്ട് കുപ്പായമുണ്ടാക്കാം; നാടിനും നല്ലതേ വരൂ...
text_fieldsദുബൈ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ തിന്ന് ഒട്ടകങ്ങൾ ചാവുന്നതിലും ഭൂമിയ ിൽ അലിയാതെ കിടന്ന് അവ പരിസ്ഥിതിക്ക് വലിയ ക്ഷതം വരുത്തുന്നതിലും എത്രയോ നല്ലതല്ലേ അവ മനോഹരമായ ടീ ഷർട്ടുകളും മറ്റു വസ്ത്രങ്ങളുമാവുന്നത്. ഒമ്പതുവർഷം മുമ്പ് ബ്രി ട്ടനിൽനിന്ന് യു.എ.ഇയിലെത്തിയ ക്രിസ് ബാർബർ ചെയ്യാൻ ശ്രമിക്കുന്നതും ഇൗ നല്ല കാര്യ മാണ്. ദുബൈ എക്സ്പോ 2020ൽ ലൈസൻസുള്ള ഇദ്ദേഹത്തിെൻറ ‘ഡി ഗ്രേഡ്’ എന്ന കമ്പനി പ്ലാസ്റ് റിക് കുപ്പികളിൽനിന്ന് വസ്ത്രങ്ങളുണ്ടാക്കുന്ന വലിയ പദ്ധതി അവതരിപ്പിക്കാനിരിക്കുകയാണ്.
3500 ചതുരശ്ര വിസ്തൃതിയുള്ള ഫാക്ടറിയിൽ ഇൗ വർഷം കുപ്പിക്കുപ്പായം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കും. ക്വിക്ക് ഡ്രൈ എന്ന ബ്രാൻഡിൽ പൂർണമായി പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ നിർമിക്കുന്ന ടീ ഷർട്ടുകളും കൂടാതെ കോട്ടണും പ്ലാസ്റ്റികും സംയോജിപ്പിച്ച വസ്ത്രങ്ങളും വിപണിയിറക്കും. നിലവിൽ ഇവർ ഇന്ത്യയിലേക്കും ചൈനയിലേക്കും സാധാരണ വസ്ത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്. വസ്ത്ര നിർമാണ പശ്ചാത്തലമുള്ള ഇദ്ദേഹം പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ ബാഗുകൾ ഉണ്ടാക്കി ബ്രിട്ടനിലെ സൂപ്പർ മാർക്കറ്റുകളിൽ കൊടുത്താണ് ഇൗ മേഖലയിലേക്ക് തിരിയുന്നത്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കൂടുതലുള്ള രാജ്യങ്ങളിലൊന്ന് എന്ന നിലയിലും ചൈനയിലേക്ക് കയറ്റി അയക്കാൻ എളുപ്പം കണക്കുകൂട്ടിയുമാണ് യു.എ.ഇ തെരഞ്ഞെടുത്തത്.
ഒരു വർഷം 720 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ കിട്ടിയാലും മതിയാവില്ലെന്നാണ് ക്രിസ് ബാർബർ പറയുന്നത്. യു.എ.ഇയിലെ ഉൽപാദനത്തിെൻറ അഞ്ചിലൊന്ന് വരുമിത്. യു.എ.ഇയിൽ ഒരുവർഷം 2.75 ശതകോടി പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ. ഇതിെൻറ ആറ് ശതമാനം മാത്രമേ പുനരുപയോഗിക്കുന്നുള്ളൂ. സ്കൂളുകളിൽ കാമ്പയിൻ നടത്തി കുട്ടികളെ കൊണ്ട് ശേഖരിച്ചും കായിക മേളകൾ, കലാപരിപാടികൾ തുടങ്ങി പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽനിന്നും വേയ്സ്റ്റ് മാനേജ്മെൻറ് കമ്പനികളിൽനിന്നുമാണ് കാലിക്കുപ്പുകൾ ശേഖരിക്കുക.
കുപ്പികൾ ശുദ്ധീകരിച്ച ശേഷം ഉരുക്കി നൂലുകളാക്കുകയും ഇൗ നൂല് കൊണ്ട് വസ്ത്രങ്ങൾ നിർമിക്കുകയുമാണ് ചെയ്യുന്നത്. തൊപ്പികൾ, ബാഗുകൾ തുടങ്ങി പലവിധ സാധനങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം വസ്ത്രങ്ങൾ സുരക്ഷിതവും വൃത്തിയുള്ളതുമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സാധാരണ ബ്രാൻഡഡ് വസ്ത്രങ്ങളേക്കാൾ പത്തുശതമാനം വില അധികമാവുമെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന് പ്രകൃതി കൊടുക്കേണ്ടി വരുന്ന വില കൂടി പരിഗണിക്കുേമ്പാൾ ഇത് അധികമാവില്ല.
പ്ലാസ്റ്റിക് അല്ല ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മനുഷ്യമനസ്സാണ് പ്രശ്നമെന്നാണ് ക്രിസ് ബാർബർ പറയുന്നത്. 2020 എക്പോയിലൂടെ ഇൗ മനസ്സിനെതിരായ ബോധവത്കരണം നടത്താനും വലിയ മാറ്റം ഉണ്ടാക്കാനും കഴിയുമെന്നാണ് ഇദ്ദേഹത്തിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.