തടവിൽ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രെൻറ ആരോഗ്യനില മോശമായതായി ഭാര്യ
text_fieldsദുബൈ: ജയിലിൽ കഴിയുന്ന അറ്റ്ലസ് ജ്വല്ലറി ഉടമ അറ്റ്ലസ് രാമചന്ദ്രെൻറ ആരോഗ്യ സ്ഥിതി ഏറെ മോശമായതായി ഭാര്യ ഇന്ദിര. 21 മാസമായി ജയിലിൽ കഴിയുന്ന 75 കാരനായ രാമചന്ദ്രനെ കഴിഞ്ഞാഴ്ച വീൽചെയറിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. തനിക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഏറെ നിസ്സഹായ അവസ്ഥയിലാണെന്നും ‘ഖലീജ് ടൈംസ്’ പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ഇന്ദിര പറഞ്ഞു.
3.40 കോടി ദിർഹത്തിെൻറ ചെക്ക് കാശില്ലാതെ മടങ്ങിയ കേസിൽ 2015 ആഗ്സ്ത് 23നാണ് ദുബൈയിൽ അറസ്റ്റിലാകുന്നത്. അന്ന് മുതൽ അദ്ദേഹം തടവിലാണ്. ഭർത്താവിെൻറ ജയിൽ മോചനത്തിനായി ഒറ്റക്കുള്ള പേരാട്ടത്തിലാണ് ഇന്ദിര. മൊത്തം 15 ലേറെ ബാങ്കുകളിലായി 55 കോടി ദിർഹത്തിെൻറ (ആയിരം കോടിയോളം രൂപ) ബാധ്യത രാമചന്ദ്രനുണ്ടെന്നാണ് കണക്കാക്കുന്നത്. ചില ബാങ്കുകൾ തനിക്കെതിരെയും സിവിൽ നിയമ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അതിനാൽ താൻ ജയിലിൽ പോകുമെന്ന ഭയത്തിലാണെന്നും 68കാരിയായ ഇന്ദിര പറഞ്ഞു. ഇേപ്പാൾ വീട്ടു വാടക കൊടുക്കാൻ പോലും പ്രയാസപ്പെടുകയാണ്. പക്ഷെ ഭർത്താവിനെ മോചിപ്പിക്കാനുള്ള പേരാട്ടം തുടരും.
ഭർത്താവ് അറസ്റ്റ് ചെയ്യപ്പെടുേമ്പാൾ ഏതാനും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം മോചിതനാകുമെന്നാണ് കരുതിയത്. തെൻറ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് ഉൗഹിച്ചില്ല. എന്തു ചെയ്യണമെന്നോ ആരെ സമീപിക്കണമെന്നോ തനിക്കറിയില്ല. ഭർത്താവ് അകത്തായതിനാൽ തന്നെ പലരും തോന്നിയപോലെയാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാനായി അറ്റ്ലസ് ഷോറൂമുകളിലുണ്ടായിരുന്ന 50 ലക്ഷം ദിർഹം വിലവരുന്ന വജ്രാഭരണങ്ങൾ 15 ലക്ഷത്തിനാണ് വിറ്റത്^ ഇന്ദിര പറഞ്ഞു.കടബാധ്യതകൾ തീർക്കാൻ പറ്റുമെന്ന പ്രതീക്ഷയുണ്ട്. മസ്കത്തിലെ രണ്ടു ആശുപത്രികൾ മൂന്നര കോടി ദിർഹത്തിന് വിൽക്കാനാകും.
ഇതുവഴി ബാങ്കുകളുമായി താൽക്കാലിക ധാരണയിലെത്താം. വായ്പനൽകിയ 22 ബാങ്കുകളിൽ 19ഉം ഇതിന് സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാമചന്ദ്രനെതിരായ നിയമ നടപടികൾ നിർത്തിവെക്കും. പുതിയ വായ്പ തിരിച്ചടവ് ധാരണയുണ്ടാക്കാനും സാധിക്കും. എന്നാൽ മൂന്നു ബാങ്കുകൾ ഇതിന് വഴങ്ങുന്നില്ല. അവരെക്കൊണ്ട് സമ്മതിപ്പിക്കാൻ എല്ലാ വാതിലുകളും മുട്ടുകയാണെന്ന് ഇന്ദിര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.