Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2018 4:19 PM IST Updated On
date_range 29 Sept 2018 4:19 PM ISTപി.എം. ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ: അപേക്ഷ തീയതി ഒമ്പതു വരെ നീട്ടി
text_fieldsbookmark_border
ദുബൈ: ജി.സി.സി രാജ്യങ്ങളിലെ മികച്ച പ്രതിഭകളായ വിദ്യാർഥികളെ കണ്ടെത്തുന്നതിന് പി.എം. ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി ചേർന്ന് ഒരുക്കുന്ന ടാലൻറ് സെർച്ച് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒമ്പതു വരെ നീട്ടി. പ്രളയ ദുരിതത്തെ തുടർന്ന് അവധിക്കാലം കഴിഞ്ഞും നാട്ടിൽ തുടരേണ്ടി വന്ന കുട്ടികൾക്കുൾപ്പെടെ കൂടുതൽ പേർക്ക് അവസരം നൽകുന്നതിനാണ് അപേക്ഷാ സമയം വർധിപ്പിച്ചത്. 2017-^18 അധ്യയന വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ 90% മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
ഒക്ടോബർ 13ന് ജി.സി.സി രാജ്യങ്ങളിലെ പത്തു കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷക്ക് www.pmfonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് പി.എം ഫെലോഷിപ് പ്രോഗ്രാമിെൻറ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. രണ്ടാം ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസത്തിനു പി.എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഒന്നേകാൽ ലക്ഷം രൂപയുടെ ഫെലോഷിപ്പും മികവിെൻറ സാക്ഷ്യപത്രവും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. അന്വേഷണങ്ങൾക്ക് +91 0484 2367279, 4067279, +971 556138650 നമ്പറുകളിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story