പി.എം. ഫൗണ്ടേഷന്‍ ഫെലോഷിപ്പ് വിതരണം ഒമ്പതിന്
text_fieldsദുബൈ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.ഫൗണ്ടേഷെൻറ ഫെലോഷിപ്പ് വിതരണം ഒമ്പതിന് ദുബൈയില്‍ നടക്കും. ദേര ഫ്ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വൈകിട്ട് നാലിന് പരിപാടി ആരംഭിക്കും. മർവ വലിയ പീടിയേക്കൽ അബ്ദുൽ റൗഫ് (ബഹ്റൈൻ), ആതിര സുജ പ്രകാശ് (ബഹ്റൈൻ), സ്നേഹ വർഗീസ് (ദോഹ), സൊണാൽ ബേര (കുവൈറ്റ്), മുബഷീർ അൽത്താഫ് ഷബാബ് (ഒമാൻ), ലിയ അജി, അമാൻ ഷാനവാസ്, െഎശ്വര്യ സന്തോഷ്, ദന മുഹമ്മദ് സാലി, സാഹിൽ ഷഹീൻ ( എല്ലാരും യു.എ.ഇ) എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങും.
എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടിയ 42 വിദ്യാര്‍ഥികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു. ഇവരില്‍ നിന്ന് 25 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. അവരിൽ മികവ് പുലര്‍ത്തിയവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. ട്രോഫി,മെമേൻറാ, പുസ്തകങ്ങള്‍, പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. ഒപ്പം പരമാവധി അഞ്ചുവര്‍ഷം വരെ പഠനം നടത്താനുള്ള സാമ്പത്തിക സഹായവുംഅക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെലോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.
2003ല്‍ തുടങ്ങിയ ഈ പദ്ധതി വഴി സഹായം ലഭിച്ച നിരവധി പേര്‍ മികച്ച തൊഴില്‍മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാരും മാനേജ്മെൻറ് വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, ടിസ് ഉള്‍പ്പെടെ ഇന്ത്യയിലെ 40 മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന സെൻറര്‍ ഓഫ് എക്സലന്‍സ് പദ്ധതിയും പി.എം. ഫൗണ്ടേഷെൻറ കീഴില്‍ നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ ലഭിക്കുമെങ്കിലും താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പി.എം.ഫൗണ്ടേഷന്‍ തുടക്കം കുറിച്ചത്. 75,000 രൂപയാണ് പ്രതിവര്‍ഷം നല്‍കുന്നത്.
പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷെൻറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നു. ജസ്റ്റീസ് വി.ഖാലിദ്, ജസ്റ്റീസ് കെ.എ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഫൗണ്ടേഷെൻറ മുന്‍ ചെയര്‍മാന്‍മാരാണ്.
അധ്യാപകര്‍ക്ക് പ്രത്യേക ക്ലാസ്
ദുബൈ: പി.എം.ഫൗണ്ടേഷെൻറ ഫെലോഷിപ്പ് വിതരണത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത സ്കൂള്‍ അധ്യാപകര്‍ക്കായി പ്രത്യേക ക്ലാസ് നടത്തും. ‘ക്രീയേഷൻ ഒാഫ് ആൻ െഎഡിയൽ സ്റ്റുഡൻറ്’എന്ന വിഷയത്തില്‍ പി.എം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്. ക്ലാസ് എടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 അധ്യാപകർക്കായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ പേര്, സ്കൂൾ, എമിറേറ്റ്, ഇ മെയിൽ വിലാസം, േഫാൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം 0502505698 എന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.