ആവേശം വിതറി പി. എം. ഫൗണ്ടേഷൻ ടോപ്ടെൻ അവാർഡ് സമർപ്പണം
text_fieldsദുബൈ: വിജയത്തിന് വേണ്ടി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നവർക്ക് മറക്കാനാവാത്തതായിരുന്നു ദുബൈ േഫ്ലാറ ക്രീക്ക് ഹോട്ടലിൽ നടന്ന പി.എം. ഫൗണ്ടേഷൻ അവാർഡ് ദാനച്ചടങ്ങ്. ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കഴിവുകൾ അവിശ്വസനീയമാണെന്ന പ്രഖ്യാപനമാണ് മുൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൂടിയായ പി.എം. ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ.എസ്. അധ്യക്ഷ പ്രസംഗത്തിൽ നടത്തിയത്. അവാർഡ് ജേതാക്കൾക്ക് ആയിരക്കണക്കിന് കുട്ടികൾക്ക് പ്രചോദനമാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ പഠിക്കുന്ന പാവെപ്പട്ട കുട്ടികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പി.എം. ഫൗണ്ടേഷൻ നിർധനരായ രോഗികൾക്ക് ചികിൽസാ സഹായവും നൽകുന്നുണ്ട്. മൂന്ന് പതിറ്റാണ്ടായി ഇൗ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പി.എം. ഫൗണ്ടേഷന് വേണ്ട പണം മുഴുവൻ മുടക്കുന്നത് ഗൾഫാർ പി. മുഹമ്മദലിയാണ്.. ഏത് മേഖലയിൽ വിജയിക്കുന്നവരും സമൂഹത്തിന് എന്തെങ്കിലും നന്മചെയ്യാൻ ബാധ്യസ്ഥരാണെന്ന അേദ്ദഹത്തിെൻറ വാക്കുകൾ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
കഴിവും ഉൗർജവുമുള്ളവർക്ക് പിന്തുണയുമായി പി.എം. ഫൗണ്ടേഷൻ എന്നുമുണ്ടാവുമെന്ന് ചടങ്ങിൽ സംസാരിച്ച ഗൾഫാർ ഗ്രൂപ്പ് വൈസ് ചെയർമാൻ മുഹ്യുദ്ദീൻ മുഹമ്മദലി പറഞ്ഞു. ഇഛാശക്തിയും കഴിവും വിഭവങ്ങളുമുെണ്ടങ്കിൽ ആർക്കും വിജയിക്കാനാവും. വിജയം വരെ പിന്തുണക്കാനും ഒപ്പം നിന്ന് വിജയം ആഘോഷിക്കാനും പി.എം. ഫൗണ്ടേഷൻ തയാറാണെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആദ്യ വിജയത്തോടെ ഒന്നും അവസാനിപ്പിക്കരുതെന്ന് ചടങ്ങിൽ സംസാരിച്ച ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ പ്രമോദ് മഹാജൻ പറഞ്ഞു.
ഫെലോഷിപ്പ് നേടിയ പത്ത് പേരും നാളെയുടെ നേതാക്കളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മികച്ചവരായി തെരഞ്ഞെടുക്കപ്പെട്ട 10 പേരുടെ മികവ് കോടി പേരിലേക്ക് പകരെട്ടെയന്ന് പേസ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ.ഇബ്രാഹിം ഹാജി പറഞ്ഞു. ഭാവിയിൽ കൂടുതൽ പേർക്ക് വെളിച്ചമാകാൻ ജേതാക്കൾക്ക് കഴിയെട്ടയെന്ന് അവാർഡിന് അർഹയായ ഹർഷിണി കാർത്തിയേന അയ്യർ മറുപടി പ്രസംഗത്തിൽ ആശംസിച്ചു. അവാർഡ് നൽകുന്ന ആത്മവിശ്വാസം ഏറെ വലുതാണെന്ന് നീമ മുഹമ്മദ് അഭിപ്രായപ്പെട്ടു. സമൂഹത്തിന് എന്ത് ചെയ്യാനാവുമോ അതൊക്കെ ചെയ്യാൻ ഇൗ അവാർഡ് പ്രേരിപ്പിക്കുന്നുവെന്ന് ആരതി മോഹൻദാസ് ചൂണ്ടിക്കാട്ടി.
പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ പി.എം. ഫൗണ്ടേഷൻ നടത്തുന്ന ശ്രമങ്ങളെ അഭിജിത് അശോകൻ അഭിനന്ദിച്ചു. അവാർഡ് ഏൽപ്പിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് റിയ റഹീം പറഞ്ഞു. പിറന്നാളിനോടനുബന്ധിച്ച് കിട്ടിയ അപ്രതീക്ഷിത സമ്മാനമെന്നാണ് സമീഹ തൻസി അവാർഡിനെ വിശേഷിപ്പിച്ചത്.
അവാർഡ് നേടാൻ പ്രാപ്തരാക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അർപൻദീപ് കത്വ നന്ദി പറഞ്ഞു. ഇരു വശത്തു നിന്നും സഹായിച്ച മാതാപിതാക്കൾക്കും വിദ്യാലയത്തിനും അലൻ മുഹമ്മദ് നൗഷാദ് അവാർഡ് സമർപ്പിച്ചു.
േഫ്ലാറ ഗ്രൂപ്പ് ചെയർമാൻ വി.എ.ഹസൻ, കെ.വി. ഷംസുദ്ദീൻ, ഡോ. മുഹമ്മദ് കാസിം, ഗൾഫ് മാധ്യമം സി.ഒ.ഒ. സക്കരിയ മുഹമ്മദ്, സൈനുൽ ആബിദീൻ, എസ്.കെ. അബ്ദുല്ല, ഷിനോജ് കെ. ഷംസുദ്ദീൻ എന്നിവരും വിവിധ സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പെങ്കടുത്തു. ആരിഫ് ഖാൻ, ഷൈജർ നവാസ്, ഫാറൂഖ് മുണ്ടൂർ, ജുനൈദ്ഖാൻ, നസീർ ഹുസൈൻ, നസീഫ് അഹമ്മദ്, നജ്മുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.