വിജയികൾ സമൂഹത്തിന് എന്ത് തിരിച്ചുനൽകാം എന്ന് ചിന്തിക്കണം –മുഹമ്മദ് ഹനീഷ് െഎ.എ.എസ്.
text_fieldsദുബൈ: ഒാരോ തവണ വിജയം നേടുേമ്പാഴും സമൂഹത്തിന് എന്ത് തിരിച്ചുനൽകാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്ന് എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ.എസ്. മികച്ച വിദ്യാർത്ഥികൾക്കായി പി.എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് സമ്മാനചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന് ഏറ്റവും ആവശ്യം മാനവികതയാണ്. സമൂഹത്തിെൻറ പിന്തുണയോടെ വിജയം നേടുന്നവർക്ക് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ബാധ്യതയുണ്ട്. വിജയം ഒന്നിനും അവസാനമല്ല, മറിച്ച് തുടക്കമാണ്.
വെല്ലുവിളികൾ ഏറ്റെടുത്താൽ മാത്രമെ ലോകത്ത് മാറ്റം ഉണ്ടാക്കാനാവൂ. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുകയും അതിനനുസരിച്ച് സ്വയം നവീകരിക്കുകയും വേണം. ഒാരോ വിജയം നേടുേമ്പാഴും അതിന് കാരണക്കാരായ മാതാപിതാക്കളെയും അധ്യാപകരെയും ഒാർക്കണമെന്നും ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗൾഫ് മാധ്യമ’വുമായി ചേർന്ന് ആറു ജി.സി.സി രാഷ്ട്രങ്ങളിലായി കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ടാലൻറ് സേർച്ച് പരീക്ഷയിൽ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ വിദ്യാർത്ഥികൾക്കാണ് ഫെേല്ലാഷിപ്പുകൾ സമ്മാനിച്ചത്.
നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്ന് എഴുത്തുപരീക്ഷയിലൂടെയും അഭിമുഖങ്ങളിലൂടെയും തെരഞ്ഞെടുത്ത ഹർഷിനി കാർത്തികേയൻ അയ്യർ, നഈമ മുഹമ്മദ് (ബഹ്റൈൻ), ആരതി മോഹൻദാസ് കൊരമ്പേത്ത് (കുവൈത്ത്), റിയ റഹീം (ഒമാൻ), സമീഹ തസ്നി (ഖത്തർ), അർപൻദീപ് കത്വ, അഭിജിത്ത് അശോക് , അർസലാൻ അഫ്രോസ്, അലൻ മുഹമ്മദ് നൗഷാദ് (യു.എ .ഇ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ദുബൈ ഫ്ലോറ ക്രീക്ക് ഡീലക്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗൾഫാർ ഗ്രൂപ് വൈസ് ചെയർമാൻ മൊഹിയുദ്ദീൻ മുഹമ്മദലി, പി.എം ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം ഡോ. എൻ.എം ശറഫുദ്ദീൻ, പേസ് ഗ്രൂപ്പ് ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി, ഗൾഫ് മാധ്യമം സീനിയർ മാർക്കറ്റിങ് മാനേജർ വി. ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.