പ്രധാനമന്ത്രി യു.എ.ഇയിൽ; പരമോന്നത സിവിലിയൻ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsഅബൂദബി: ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി യു.എ.ഇയിലെത്തിയ പ്രധാനമന്ത്രിക്ക് സിവിലിയൻ പുരസ്കാരമായ സായ ിദ് മെഡൽ സമ്മാനിച്ചു. ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതിൽ വഹിച്ച പങ്ക് മാനിച്ചാണ് ബഹുമതി. രാഷ്ട്ര നേതാക്കൾക്ക ് യു.എ.ഇ നൽകുന്ന പരമോന്നത ബഹുമതിയാണിത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വ സൈ ന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കമുള്ള ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾക്കു പുറമെ ആഗോള-പ്രാദേശിക വിഷയങ്ങളും ശൈഖ് മുഹമ്മദുമായുള്ള ചർച്ചയിൽ വിഷയമായി.
യു.എ.ഇയെ കരുത്തുറ്റ പങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്ന് യു.എ.ഇ വാർത്താ ഏജൻസിയായ വാം നടത്തിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.Had an excellent meeting with His Highness Crown Prince @MohamedBinZayed. We spoke about multiple subjects, including ways to improve trade and people-to-people relations between India and UAE. His personal commitment to strong bilateral relations is very strong. pic.twitter.com/GLPsWYlL1S
— Narendra Modi (@narendramodi) August 24, 2019
ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യു.എ.ഇയിലെത്തിയത്. ബഹ്‌റൈനും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജി7 ഉച്ചകോടിക്കായി പാരിസിലേക്ക് പോകും. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ ഗൾഫ് സന്ദർശനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.