Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ത്യ​കാ​ല​ത്ത്​...

ശൈ​ത്യ​കാ​ല​ത്ത്​ വ​ള​ർ​ത്താ​ൻ പൊ​യി​ൻ​സേ​ഷ്യ

text_fields
bookmark_border
ശൈ​ത്യ​കാ​ല​ത്ത്​ വ​ള​ർ​ത്താ​ൻ പൊ​യി​ൻ​സേ​ഷ്യ
cancel

ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​ർ​ത്താ​ന ക​ഴി​യു​ന്ന ചെ​ടി​യാ​ണ്​ പൊ​യി​ൻ​സേ​ഷ്യ (Poinsettia). മെ​ക്സി​ക്കോ​യി​ൽ നി​ന്ന്​ പി​റ​വി​യെ​ടു​ത്ത ഈ ​ചെ​ടി​യെ ​​േഫ്ലാ​ർ ഡി ​ലാ നൊ​ച്ചെ ബ്യൂ​ന എ​ന്നും വി​ളി​ക്കും. വി​ശു​ദ്ധ രാ​ത്രി​യി​ലെ പു​ഷ്പം എ​ന്നാ​ണ്​ ഇ​തി​ന്‍റെ അ​ർ​ഥം. ബ​ത്​​ല​ഹേ​മി​ലെ ന​ക്ഷ​ത്ര​ത്തെ പോ​ലെ ഇ​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. ക്രി​സ്തു​മ​സ് സ്റ്റാ​ർ ഫ്ല​വ​ർ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

ശൈ​ത്യ​കാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​മെ​ത്തു​മ്പോ​ൾ ചെ​ടി​യി​ൽ പൂ​ക്ക​ൾ വ​രാ​ൻ തു​ട​ങ്ങും. ഈ ​ചെ​ടി​യു​ടെ വ്യ​ത്യ​സ്ത പ​തി​പ്പു​ക​ളു​ണ്ട്. ചു​വ​പ്പ് ക​ള​റി​നാ​ണ്​ കൂ​ടു​ത​ൽ പ്രി​യം. യ​ഥാ​ർ​ഥ​ത്തി​ൽ പൂ​ക്ക​ളേ​ക്കാ​ൾ ഭം​ഗി ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ഇ​ല​ക​ൾ​ക്കാ​ണ്. ആ ​ഇ​ല​ക​ളെ ബ്രാ​ക്ട്​​സ്​ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ പൂ​ക്ക​ൾ​ക്ക് മ​ഞ്ഞ നി​റ​മാ​ണ്. ഓ​രോ ലീ​ഫ് ബ്രാ​ക്ട്​​സി​ന്‍റെ​യും ന​ടു​വി​ലാ​യാ​ണ്​ പൂ​ക്ക​ൾ കാ​ണു​ന്ന​ത്. ഇ​തി​നെ Cyathia എ​ന്ന് പ​റ​യും.

ഇ​ല​ക​ളു​ടെ ഭം​ഗി കൊ​ണ്ടാ​ണ്​ ക്രി​സ്തു​മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കാ​യി ഈ ​ചെ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കി​ഴ​ക്കോ​ട്ടു​ള്ള ജ​നാ​ല​യു​ടെ അ​ടു​ത്തു വെ​ക്കു​ന്ന​താ​ണ്​ ഉ​ചി​തം. എ​ന്നും ഒ​രു​പാ​ട്​ വെ​ള്ളം ഒ​ഴി​ക്കേ​ണ്ട​തി​ല്ല. മ​ണ്ണ് ഉ​ണ​ങ്ങു​മ്പോ​ൾ മാ​ത്രം ഒ​ഴി​ക്കു​ക. ക്രി​സ്​​മ​സി​നാ​യി അ​ല​ങ്ക​രി​ക്കു​മ്പോ​ൾ ആ​ദ്യം ഇ​ടം​പി​ടി​ക്കു​ന്ന ചെ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:garden tipsUAEPoinsettias
Next Story