Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സ്​ ന​ട​പ​ടി​ക​ൾ...

പൊ​ലീ​സ്​ ന​ട​പ​ടി​ക​ൾ വി​ജ​യം; നു​ഐ​മി​യ​യി​ൽ വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്ല

text_fields
bookmark_border
Al Nuaimiyah
cancel
camera_alt

അ​ൽ നു​​ഐ​മി​യ പ്ര​ദേ​ശം

അ​ജ്​​മാ​ൻ: എ​മി​റേ​റ്റി​ലെ അ​ൽ നു​​ഐ​മി​യ പ്ര​ദേ​ശ​ത്ത്​ ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ഒ​രു വ​ലി​യ കു​റ്റ​കൃ​ത്യ​വും രേ​ഖ​​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്. അ​ൽ നു​ഐ​മി​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ മേ​ധാ​വി ല​ഫ്. കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല ബൂ​ശ​ഹ​ബ്​ അ​ൽ സു​വൈ​ദി​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ വ​ർ​ധി​പ്പി​ച്ച​തും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്​ സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്ത ന​ട​പ​ടി​ക​ളു​ടെ വി​ജ​യ​മാ​ണ്​ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ള്ള​ത്. സു​ര​ക്ഷ​യി​ൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​മാ​യി യു.​എ.​ഇ​യെ മാ​റ്റു​ന്ന​തി​ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച്​ ന​ട​പ്പി​ലാ​ക്കി​യ​ത്.

അ​ജ്​​മാ​നി​ൽ ന​ട​പ്പി​ലാ​ക്കി​യ ‘ദാ​റു​ൽ അ​മാ​ൻ’ പ​ദ്ധ​തി​ക്ക്​ ഈ ​നേ​ട്ട​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക്രി​യാ​ത്മ​ക​മാ​യി ചെ​റു​ക്കു​ന്ന​തി​ന്​ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യാ​ണ് ഇ​തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്താ​നും നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നും സാ​ധി​ച്ച​തി​ന്​ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ അ​ജ്​​മാ​ൻ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ നു​ഐ​മി​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി​യ​റി​യി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrimesU.A.E NewsNoumea
News Summary - Police action successful; There are no major crimes in Noumea.
Next Story