മകളുടെ ബിരുദദാന ചടങ്ങ് കാണാൻ തടവുകാരന് അവസരമൊരുക്കി പൊലീസ്
text_fieldsദുബൈ: തടവിൽ കഴിയുന്ന പിതാവിനെ തെൻറ ബിരുദദാന ചടങ്ങ് കാണാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് വിദ്യാർഥിനി നൽകിയ അപേക്ഷ നടപ്പാക്കി ദുബൈ പൊലീസ്.
യൂനിവേഴ്സിറ്റി വിദ്യാർഥിനിയായ കുട്ടിയുടെ ആഗ്രഹസഫലീകരണത്തിനായി തത്സമയം ഓൺലൈനിലാണ് സൗകര്യമൊരുക്കിയത്. തടവുകാരുടെ ക്ഷേമത്തിന് പൊലീസ് പിന്തുണ നൽകുന്നുവെന്നും ഇത്തരം അവസരങ്ങൾ ഒരുക്കുന്നത് അവർക്ക് മാനസാന്തരത്തിന് വഴിതെളിക്കുമെന്നും പൊലീസ് പ്യുനിറ്റിവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെൻറ് ഡയറക്ടർ അലി മുഹമ്മദ് അൽ ശമാലി പറഞ്ഞു. വിദ്യാർഥിയുടെ ആഗ്രഹം അറിഞ്ഞയുടൻ അവസരമൊരുക്കാൻ അനുമതി നൽകുകയായിരുന്നു. പെൺകുട്ടിയും കുടുംബവും പൊലീസിന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.