ദുബൈ മാളിൽ പോക്കറ്റടിക്കാരെ പിടികൂടി പൊലീസ്
text_fieldsദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ദുബൈ മാളിൽ പോക്കറ്റടി നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരുമാസം തടവിനും നാടുകടത്താനും ഉത്തരവിട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
സന്ദർശകർ കൂടുതലായി എത്തുന്ന ദുബൈ മാൾപോലുള്ള സ്ഥലങ്ങളിൽ മോഷണം വർധിച്ചതിനെതുടർന്നാണ് പൊലീസ് രംഗത്തെത്തിയത്. സിവിലിയൻ വസ്ത്രമണിഞ്ഞ് രംഗത്തിറങ്ങിയ പൊലീസ് ജനങ്ങൾക്കിടയിൽ ഇറങ്ങി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. 23, 28, 45, 54 വയസ്സുള്ളവരാണ് പിടിയിലായവർ. മാർച്ച് മാസത്തിലാണ് ഇവർ പൊലീസിന്റെ പിടിയിലകപ്പെട്ടത്.
ദുബൈ മാളിലെ ഡാൻസിങ് ഫൗണ്ടയ്ൻ ഭാഗത്ത്, ഷോ കാണാനെന്ന വ്യാജേന എത്തിയശേഷം നാലുപേരും ചേർന്ന് മോഷണം നടത്തുമ്പോഴാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത്. രണ്ടുപേർ ഒരു സ്ത്രീയുടെ ശ്രദ്ധ തെറ്റിക്കുകയും മൂന്നാമത്തെയാൾ മോഷ്ടിക്കുകയും നാലാമത്തെയാൾ ഇരയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.