ഇ-ചിപ്പുകള്‍ കണ്ടെത്താൻ പരിശീലനം നേടി പൊലീസ് നായ്ക്കള്‍
text_fieldsറാസല്‍ഖൈമ: കാന്തിക ഇലക്ട്രോണിക് ചിപ്പുകള്‍ കൃത്യതയോടെ കണ്ടെത്തുന്നതിന് സുരക്ഷ പരിശോധന വിഭാഗമായ കെ 9 (ഡോഗ് യൂനിറ്റ്) ഒരു കൂട്ടം നായ്ക്കളെ സജ്ജരാക്കിയതായി റാസല്‍ഖൈമ ആഭ്യന്തര മന്ത്രാലയം. ലാബ്രഡോര്‍ ഇനത്തിലുള്ള നായ്ക്കള്‍ക്ക് സുരക്ഷ പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന നീണ്ട പരിശീലനത്തിനൊടുവിലാണ് നേട്ടം കൈവരിച്ചതെന്ന് റാക് പൊലീസ് റിസോഴ്സ് ആൻഡ് സപ്പോര്‍ട്ട് സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തയ്ര് പറഞ്ഞു.
ഇലക്ട്രോണിക് ചിപ്പുകൾ അടക്കമുള്ള മേഖലകളിൽ പൊലീസ് അന്വേഷണ സംഘം വന്‍ വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനെ മറികടക്കാനുള്ള അന്വേഷണത്തിലാണ് സങ്കീര്‍ണവും അപകടകരവുമായ വിഷയങ്ങളില്‍ നായ്ക്കളുടെ പങ്ക് മുന്നില്‍ വന്നത്. ഇത് നായ്ക്കളുടെ വിജയകരമായ പരിശീലനത്തില്‍ കലാശിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കൃത്യതയിലും കാര്യക്ഷമതയിലും മികച്ച വേഗതയിലും കാന്തിക ഇലക്ട്രോണിക് ചിപ്പുകള്‍ കണ്ടെത്താനുള്ള നായ്ക്കളുടെ കഴിവ് കര, കടല്‍, വ്യോമ മേഖലകളില്‍ ഉപയോഗപ്പെടുത്താനും കുറ്റവാളികളെ പിടികൂടാനും സഹായിക്കും. റാക് പൊലീസില്‍ ഇത് നടപ്പാക്കുന്നതിന് നിരവധി വികസിത രാജ്യങ്ങളില്‍ ഇലക്ട്രോണിക് ചിപ്പുകള്‍ കണ്ടെത്തുന്നതില്‍ നായ്ക്കളുടെ സേവനം ഉപയോഗിച്ചു വരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.