മൂന്നുവയസ്സുകാരന്റെ മരണത്തിൽ പൊലീസ് അന്വേഷണം
text_fieldsദുബൈ: നഗരത്തിലെ ദമാക് ഹിൽസ്-2 പാർപ്പിട സമുച്ചയത്തിൽ മൂന്നു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
സംഭവം ദമാകും മറ്റു ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി മരിക്കാനിടയായ സാഹചര്യം അന്വേഷിച്ചുവരുകയാണെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മൂന്നുവയസ്സുകാരന്റെ മരണത്തിൽ സമൂഹമാധ്യമങ്ങളിൽ നിരവധിപേർ അനുശോചനം അറിയിച്ചിട്ടുണ്ട്.
ദമാക് അധികൃതർ താമസക്കാർക്ക് അയച്ച ഇ-മെയിലിൽ ദാരുണമായ അപകടം എല്ലാവരെയും ഞെട്ടിക്കുകയും അഗാധമായി ദുഃഖിപ്പിക്കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. അതോടൊപ്പം സംഭവം സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ള പൊതു സ്ഥലത്തല്ല ഉണ്ടായതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന് അനുശേചനം അറിയിക്കുന്നതായി വ്യക്തമാക്കിയ അധികൃതർ കുട്ടികളുടെ സുരക്ഷിതത്വത്തിന് ഏറ്റവും മികച്ച സംവിധാനം ഒരുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.