തടവുകാർക്ക് കായികമത്സരം സംഘടിപ്പിച്ച് പൊലീസ്
text_fieldsദുബൈ: തടവുകാർക്ക് ദുബൈ പൊലീസ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഫുട്ബാൾ, വോളിബാൾ, ചെസ്സ്, ടേബിൾ ടെന്നിസ് ഉൾപ്പെടെയുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഇതിന് പുറമെ വ്യക്തിഗത മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി. ഖത്തർ ലോകകപ്പിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഒരുക്കി. തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഇതുവഴി തടവുകാർക്ക് പുതുജീവിതം നയിക്കാനും പോസിറ്റിവായി ചിന്തിക്കാനും തെറ്റിൽനിന്നകന്ന് നിൽക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം തടവുകാർക്കായുള്ള ഓട്ടോമൊബൈൽ കോഴ്സ് പൂർത്തിയാക്കിയിരുന്നു.ജയിലിൽ നിന്നിറങ്ങുന്നവർക്ക് കുടുംബസമേതം മികച്ച ജീവിതം നയിക്കാൻ ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തൽ. അവരെ വീണ്ടും തെറ്റിന്റെ വഴിയിലേക്ക് തിരിച്ചുവിടാതിരിക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ദുബൈയിൽ തടവുകാർക്കായി നടത്തിയ കായികമത്സരത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.