ജലാശയത്തില്‍ വീണ സ്ത്രീയെ രക്ഷിച്ച വ്യക്തിക്ക് പൊലീസിെൻറ ആദരം
text_fieldsഅജ്മാന്‍: ജലാശയത്തില്‍ വീണ സ്ത്രീയെ രക്ഷിച്ച വ്യക്തിയെ അജ്മാന്‍ പൊലീസ് ആദരിച്ചു. അജ്മാന്‍ മറീനയിലാണ് സംഭവം.പാകിസ്താൻ സ്വദേശിയാണ് രക്ഷിച്ചത്. 58കാരിയായ ശ്രീലങ്കൻ യുവതിയുടെ നിലവിളി കേട്ടാണ് ഇയാൾ ഓടിയെത്തിയത്. ഉടന്‍ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടി സ്ത്രീയെ കരക്കെത്തിക്കുകയും സിവില്‍ ഡിഫന്‍സിനെ വിവരമറിയിക്കുകയും ചെയ്തു.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തുന്നത് കാത്ത് നില്‍ക്കാതെ അവര്‍ക്ക് അടിയന്തരമായി സി.പി.ആർ നല്‍കി. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ത്രീയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രയത്നത്തെ അഭിനന്ദിക്കുന്നതായി പൊലീസ് മേധാവി ഗെയ്ത്ത് ഖലീഫ സാലെം അൽ കഅബി പറഞ്ഞു. അഭിനന്ദന സർട്ടിഫിക്കറ്റും പാരിതോഷികവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.