തട്ടിപ്പിലെ ഇരകൾക്ക് 180 ലക്ഷം ദിർഹം തിരികെ നൽകി പൊലീസ്
text_fieldsഅബൂദബി: സാമ്പത്തിക തട്ടിപ്പിലെ ഇരകൾക്ക് 180 ലക്ഷം ദിർഹം (36 കോടി രൂപ) തിരിച്ചുനൽകി അബൂദബി പൊലീസ്. ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി വ്യാപകമായി നടന്ന തട്ടിപ്പിന്‍റെ ഇരകൾക്കാണ് ഇത്രയും തുക പൊലീസ് തിരികെ നൽകിയത്. ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ ഇരകൾക്കാണ് അബൂദബി പൊലീസ് 180 ലക്ഷം ദിർഹം തിരികെ നൽകിയത്. അബൂദബി പൊലീസിന്‍റെ ക്രിമിനൽ സെക്യൂരിറ്റി സെന്‍ററിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത്തരം കേസുകളിൽ പരാതി സ്വീകരിക്കുന്ന കേന്ദ്രമാണ് ക്രിമിനൽ സെക്യൂരിറ്റി സെന്‍റർ. വ്യക്തികൾ മുതൽ യു.എ.ഇയിലെ ചില പ്രാദേശിക ബാങ്കുകൾവരെ തട്ടിപ്പിന്‍റെ ഇരകളിൽ ഉൾപ്പെടുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫോണിൽ വിളിക്കുന്നവർക്ക് ഒ.ടി.പി നമ്പറുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പാസ്വേഡുകൾ, എമിറേറ്റ്സ് ഐഡി തുടങ്ങിയ വിവരങ്ങൾ കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിവിധ ഭാഷകളിൽ തട്ടിപ്പുകൾക്കെതിരെ പൊലീസിന്‍റെ ബോധവത്കരണവും തുടരുകയാണ്.
2,245 ഗതാഗത നിയമലംഘനം കണ്ടെത്തി റാക് പൊലീസ്; പരിശോധനയും പ്രചാരണവും തുടരും
റാസല്‍ഖൈമ: രണ്ടാഴ്ചക്കിടയില്‍ നടന്ന പരിശോധനയില്‍ റാസല്‍ഖൈമയില്‍ 2,245 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റാക് പൊലീസ്. വാഹനങ്ങള്‍ രൂപ മാറ്റം വരുത്തിയത്, കൂളിങ് ഫിലിം, ട്രക്ക് നിരോധന സമയ ലംഘനം തുടങ്ങിയവക്ക് പുറമെ, അനധികൃതമായി നിരത്തിലിറക്കിയ മോട്ടോര്‍ സൈക്കിളുകള്‍, ഇലക്ട്രിക് ബൈക്കുകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് ഇന്സ്പെക്ഷന് ആൻഡ്കണ്ട്രോള് കമ്മിറ്റി ടീം മേധാവി ലെഫ്റ്റനന്റ് കേണല്‍ സാലിം മുഹമ്മദ് ബുര്‍ഗിബ പറഞ്ഞു. റോഡ് സുരക്ഷ മുന്‍നിര്‍ത്തി ഫെബ്രുവരി അവസാനം വരെ പരിശോധനയും പ്രചാരണവും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.