അജ്മാനില്‍ നഷ്ടപ്പെട്ട പഴ്സ് നാട്ടിലേക്ക് എത്തിച്ചു നല്കി പൊലീസ്
text_fieldsഅജ്മാന്: സ്വദേശത്തേക്ക് മടങ്ങിയ സ്ത്രീയുടെ കളഞ്ഞു കിട്ടിയ പഴ്സ് നാട്ടിലേക്ക് എത്തിച്ചു നല്കി അജ്മാന് പൊലീസ്. മാസങ്ങള്‍ക്ക് മുമ്പാണ് ഏഷ്യന്‍ സ്വദേശിനിയായ സ്ത്രീയുടെ പണമടങ്ങുന്ന പഴ്സ് നഷ്ടപ്പെടുന്നത്. വിവരം അവര്‍ പൊലീസിലോ മറ്റോ അറിയിച്ചിരുന്നില്ല. പണമടങ്ങുന്ന പഴ്സ് വഴിയില്‍ നിന്നും കണ്ടുകിട്ടിയ വ്യക്തി അത് പൊലീസില്‍ ഏല്പിക്കുകയായിരുന്നു. അവകാശികളാരും എത്താതായപ്പോഴാണ് പൊലീസ് ആളെ തിരയുന്നത്.
പഴ്സിലെ രേഖകള്‍ വെച്ച് അന്വേഷിച്ചപ്പോള്‍ ഉടമ നാട്ടിലേക്ക് മടങ്ങിയതായി പൊലീസ് കണ്ടെത്തി. കളഞ്ഞു കിട്ടിയ മുതല്‍ യഥാർഥ ഉടമയെ തിരികെ ഏല്പിക്കണമെന്ന അജ്മാന് പൊലീസിെൻറ നയത്തിെൻറ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ പഴ്സിൽ നിന്ന് നാട്ടിലെ ഒരു നമ്പര്‍ ലഭിക്കുകയായിരുന്നു. എന്നാല്‍, ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുത്തത് മറ്റൊരാളായിരുന്നു. അയാളില്‍ നിന്നും ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ പഴ്സിെൻറ ഉടമ ഇൻറര്‍നെറ്റ് സൗകര്യം പോലുമില്ലാത്ത വിദൂര ഗ്രാമത്തിലാണ് താമസിക്കുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
മൂന്നു മാസം നീണ്ട പരിശ്രമത്തിനൊടുവില്‍ പഴ്സ് നഷ്ടപ്പെട്ട സ്ത്രീയുടെ ബന്ധുവിെൻറ വാട്സ് ആപ് നമ്പര്‍ പൊലീസിന് ലഭിക്കുകയായിരുന്നു. അത് വഴി പഴ്സിെൻറ ഉടമസ്ഥാവകാശം ഔദ്യോഗിക രേഖകള്‍ വഴി ഉറപ്പ് വരുത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അവരുടെ പണം നാട്ടിലേക്ക് എത്തിച്ചു നല്കി. അത് യഥാർഥ ഉടമയുടെ ൈകയില്‍ തന്നെ ലഭിച്ചു എന്ന് ഉറപ്പ് വരുത്താനും അജ്മാന് പൊലീസ് മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.