ഗതാഗതനിയമം പാലിച്ച ഡ്രൈവർമാർക്ക് പൊലീസിന്റെ ആദരം
text_fieldsഅബൂദബി: ഗതാഗതനിയമം പാലിച്ച് വാഹനമോടിച്ച 53 ഡ്രൈവര്‍മാരെ ആദരിച്ച് അബൂദബി പൊലീസ്. അബൂദബി പൊലീസിന്റെ ഹാപ്പിനസ് പട്രോളും ഫസ്റ്റ് അബൂദബി ബാങ്കും സഹകരിച്ചായിരുന്നു ആദരം സംഘടിപ്പിച്ചത്. 53ാമത് ഐക്യദിനാഘോഷ ഭാഗമായാണ് പരിപാടി നടത്തിയതെന്ന് അബൂദബി പൊലീസിലെ സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്ല അല്‍ സാദി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ ഗതാഗത അവബോധം വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണ്.
യു.എ.ഇയുടെ രൂപവത്കരണത്തിന് ശേഷമുള്ള ശ്രദ്ധേയമായ നേട്ടങ്ങളെ ഇത്തരം നടപടികൾ പ്രതിഫലിപ്പിക്കുന്നതാണെന്നും അല്‍ സാദി കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ ഡ്രൈവിങ് കാഴ്ചവെച്ചവര്‍ക്ക് ഈ മാസം ആദ്യവും അബൂദബി പൊലീസ് സമ്മാനങ്ങൾ നൽകിയിരുന്നു. അന്ന് ഹൈവേയില്‍ പട്രോളിങ് നടത്തിയ പൊലീസ് വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തിയാണ് ഡ്രൈവര്‍മാര്‍ക്ക് സമ്മാനം കൈമാറിയത്.
വാഹനം ഒതുക്കിനിര്‍ത്താനുള്ള പൊലീസുകാരുടെ നിര്‍ദേശം അനുസരിച്ച ഡ്രൈവര്‍മാര്‍ ആദ്യം ആശങ്കപ്പെട്ടെങ്കിലും സമ്മാനം നല്‍കിയതോടെ അമ്പരന്നു. സുരക്ഷിതമായ ഡ്രൈവിങ് അവലംബിച്ചതിനുള്ള സമ്മാനമാണെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടിയില്‍ ഡ്രൈവര്‍മാര്‍ സന്തുഷ്ടരായി. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗത്തിനും ആദ്യത്തെ അനുഭവമായിരുന്നു സമ്മാനം നല്‍കാനുള്ള പൊലീസ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.