വേനൽക്കാലത്ത് ടയറുകളെ സൂക്ഷിക്കണമെന്ന് പൊലീസ്
text_fieldsഷാർജ: വേനൽക്കാലത്ത് ഗുണനിലവാരമില്ലാത്ത ടയറുകൾ ഉപയോഗിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഷാർജ, അബൂദബി പൊലീസ്. അപകടങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചാണ് പൊലീസ് ബോധവത്കരണം നടത്തുന്നത്.
ദീർഘദൂര റോഡുകളിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. ഗുണനിലവാരം കുറഞ്ഞതും കാലഹരണപ്പെട്ടതുമായ ടയറുകൾ നിരവധി അപകടങ്ങൾക്ക് നടപ്പുവർഷം കാരണമായത് കണക്കിലെടുത്താണ് നടപടി. വാഹനത്തിന് ചേരുന്ന ടയർ ഉപയോഗിക്കുക, ടയറിലെ വായുമർദം നിർദേശിക്കപ്പെട്ട അളവിലായിരിക്കുക എന്നിവ നിർബന്ധമാണ്.
സുരക്ഷിതമല്ലാത്ത ടയറുമായി വാഹനം റോഡിലിറക്കുന്നത് കുറ്റകരമാണെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. 500 ദിർഹം പിഴയും നാല് ബ്ലാക്ക്പോയൻറുമാണ് അബൂദബി പൊലീസ് നൽകുന്ന പിഴ. ടയറുകൾ കൃത്യ സമയത്ത് പരിശോധന നടത്തണമെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.