അജ്ഞാത മൃതദേഹം തിരിച്ചറിയാൻ സഹായം തേടി പൊലീസ്
text_fieldsദുബൈ: വാഹനാപകടത്തിൽ മരിച്ച അജ്ഞാതനെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ച് ദുബൈ പൊലീസ്. ഖിസൈസ് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടത്തിലാണ് ഇയാൾ മരിച്ചത്. അപകട സമയത്ത് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള രേഖകൾ കൈവശമുണ്ടായിരുന്നില്ല.
പരിശോധനകൾക്കായി മൃതദേഹം ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഈ വ്യക്തിയെ കാണാനില്ലെന്നു കാണിച്ച് ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയത്.
മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദുബൈ പൊലീസ് കാൾ സെന്റർ നമ്പറായ 901ൽ റിപ്പോർട്ട് ചെയ്യണമെന്ന് ഖിസൈസ് പൊലീസ് അഭ്യർഥിച്ചു. ദുബൈക്ക് പുറത്തുനിന്ന് വിളിക്കുന്നവർ 04 എന്ന് കൂടി ചേർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.