പൊലീസ് യൂനിഫോം അണിയണമെന്ന്; സഹോദരങ്ങളുടെ ആഗ്രഹം സാധിച്ച് അധികൃതർ
text_fieldsദുബൈ: പൊലീസ് യൂനിഫോം അണിഞ്ഞ് നഗരത്തിൽ ചുറ്റണമെന്ന സഹോദരങ്ങളുടെ ആഗ്രഹം സഫലീകരിച്ച് ദുബൈ പൊലീസ്. അൽ മുല്ല കുടുംബത്തിലെ ഹമദ്, അവോഷ എന്നിവരുടെ ആഗ്രഹമാണ് പൊലീസ് സഫലീകരിച്ചത്.
പൊലീസ് ആപ്പിലെ ‘ദുബൈ പൊലീസ് ലീഡേഴ്സ് അറ്റ് യുവർ സർവിസ്’ എന്ന സേവനം ഉപയോഗിച്ചാണ് കുട്ടികളുടെ രക്ഷിതാക്കൾ മക്കളുടെ ആഗ്രഹം പ്രകടിപ്പിച്ചത്. പൊലീസ് ഓഫിസർമാരുടെ ജീവിതം അറിയാൻ ആഗ്രഹമുണ്ടെന്നും സൂപ്പർ കാറിൽ സഞ്ചരിക്കണമെന്നുമായിരുന്നു ഇവരുടെ ആഗ്രഹം. മെസേജ് കിട്ടിയ പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളുടെ ആഗ്രഹസഫലീകരണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. പൊലീസിന്റെ കുട്ടിക്കുപ്പായവും സമ്മാനങ്ങളും നൽകിയശേഷം പൊലീസിന്റെ ആഡംബര വാഹനത്തിൽ ഇവരെ നഗരംചുറ്റിക്കുകയായിരുന്നു. പൊലീസിന്റെ സെക്യൂരിറ്റി ഇൻസ്പെക്ഷൻ വിഭാഗമായ കെ-9 യൂനിറ്റിന്റെ ഡോഗ് ഷോ കാണാനും അവസരം നൽകി. കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുക എന്നത് പൊലീസിന്റെ നയമാണെന്നും സമൂഹത്തിൽ സന്തോഷവും പോസിറ്റിവ് ഊർജവും പകരാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്നും കമ്യൂണിറ്റി ഹാപ്പിനസിലെ സുരക്ഷാ ബോധവത്കരണ വിഭാഗം ഡയറക്ടർ ബുത്തി അഹ്മ്മദ് ബിൻ ദർവീഷ് അൽ ഫലാസി പറഞ്ഞു. കുട്ടികളുടെ കുടുംബം പൊലീസിന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.