പൊലീസ് വെരിഫിക്കേഷൻ: പാസ്പോർട്ട് പുതുക്കാൻ സമയമെടുക്കും
text_fieldsദുബൈ: പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകി ദിവസങ്ങൾക്കുള്ളിൽ പുതിയ പാസ്പോർട്ട് ലഭിക്കുന്ന സംവിധാനമാണ് നിലവിൽ യു.എ.ഇയിലുള്ളത്.എന്നാൽ, ഇനി മുതൽ അവസാന സമയത്ത് ഓടിേപ്പായാൽ പാസ്പോർട്ട് പുതുക്കൽ നടന്നെന്ന് വരില്ല.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ച് എല്ലാ പാസ്പോർട്ടുകളും പുതുക്കുന്നതിന് നാട്ടിലെ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. ഇതോടെ പാസ്പോർട്ട് പുതുക്കാൻ രണ്ടാഴ്ചയോളം എടുക്കുന്നുണ്ട്. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
എല്ലാ വിദേശ രാജ്യങ്ങളിലും നേരത്തെ നടപ്പാക്കിയിരുന്ന പൊലീസ് വെരിഫിക്കേഷൻ പിന്നീട് നിർത്തലാക്കിയിരുന്നു. ഇതാണ് വീണ്ടും തുടങ്ങിയത്.
പുതുക്കിയ പാസ്പോർട്ടുകൾക്കും വെരിഫിക്കേഷൻരണ്ട് തരത്തിലുള്ള വെരിഫിക്കേഷൻ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ പുതുക്കിയ പാസ്പോർട്ടുകളും ഇനിയുള്ള ദിവസങ്ങളിൽ പുതുക്കാനുള്ള പാസ്പോർട്ടും പൊലീസ് വെരിഫിക്കേഷന് വിധേയമാക്കും.യു.എ.ഇയിൽ പുതുക്കുന്നതിനായി ലഭിക്കുന്ന പാസ്പോർട്ടുകൾ ഇന്ത്യയിലെ ഒാരോ ജില്ലയിലെയും പൊലീസ് കേന്ദ്രങ്ങളിലേക്ക് അയക്കും.
അവിടെനിന്ന് അപേക്ഷകെൻറ താമസസ്ഥലത്തിെൻറ പരിധിയിൽ വരുന്ന ലോക്കൽ സ്റ്റേഷനിലേക്ക് അയക്കും.അവർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും പാസ്പോർട്ട് പുതുക്കുക. പൊലീസ് വെരിഫിക്കേഷന് അയക്കുേമ്പാൾ അപേക്ഷകന് ഇ–മെയിൽ സന്ദേശം ലഭിക്കും.അതേസമയം, അഞ്ച് വർഷമായി യു.എ.ഇയിൽ താമസിക്കുന്ന റെസിഡൻറ് വിസക്കാർ ഇവിടെ തന്നെയാണ് പാസ്പോർട്ട് പുതുക്കിയതെങ്കിൽ അവർക്ക് വെരിഫിക്കേഷൻ ആവശ്യമില്ല.
ഒരു മാസം മുമ്പ് പുതുക്കിയ പാസ്പോർട്ടുകളും വെരിഫിക്കേഷന് അയക്കുന്നുണ്ട്.ഇവർക്ക് നാട്ടിൽ ക്രിമിനൽ കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനാണ് പൊലീസ് വെരിഫിക്കേഷന് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.