ബോധവത്കരണവുമായി പൊലീസ്
text_fieldsഅജ്മാന്: കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ബോധവത്കരണവുമായി അജ്മാന് പൊലീസ്. ഓൺലൈൻ ഗെയിമുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന അപകടങ്ങളെയും സ്വാധീനത്തെയും കുറിച്ചാണ് പൊലീസ് ബോധവത്കരണം സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ഇലക്ട്രോണിക് ഗെയിമുകളുടെ ദോഷഫലങ്ങളും അതുണ്ടാക്കുന്ന ആപത്തുകളും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുക എന്നതാണ് കാമ്പയിന് ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി മേജർ നൂറ സുൽത്താൻ അൽ ഷംസി പറഞ്ഞു. ഈ ഗെയിമുകളുടെ ദ്രുതഗതിയിലുള്ള വളർച്ച ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പങ്കിടാൻ പ്രേരിപ്പിക്കുന്നതായും ഇവയുടെ ദുരുപയോഗം കുട്ടികളെ അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു. സ്വകാര്യ വിവരങ്ങളും ഫോട്ടോകളും തട്ടിപ്പുകാര്‍ ശേഖരിക്കുകയാണെങ്കിൽ കുട്ടികള്‍ക്ക് ബ്ലാക്ക്മെയിലിങ്, ഭീഷണിപ്പെടുത്തൽ എന്നിവ നേരിടേണ്ടിവരും. കുട്ടികൾ ഗെയിമില്‍ മുഴുകുമ്പോള്‍ അവരെ ശ്രദ്ധിക്കണം. വിശ്വാസയോഗ്യമല്ലാത്ത സൈറ്റുകളിലൂടെ ഗെയിമുകൾ സബ്സ്ക്രൈബ് ചെയ്യാനോ വാങ്ങാനോ ബാങ്ക് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ കുട്ടികൾ വഞ്ചനക്കും മോഷണത്തിനും വിധേയരാകാന്‍ സാധ്യതയുണ്ടെന്നും അജ്മാന് പൊലീസ് രക്ഷിതാക്കളെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.