ട്രക്ക് ഡ്രൈവർമാർക്ക് വേനൽക്കാല ബോധവത്കരണവുമായി പൊലീസ്
text_fieldsഅബൂദബി: വേനൽക്കാല റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുമായി അബൂദബി പൊലീസ്. ഖലീഫ തുറമുഖങ്ങളുമായി സഹകരിച്ചാണ് ട്രക്ക് ഡ്രൈവർമാർക്ക് ബോധവത്കരണം. കടുത്ത വേനലിൽ റോഡ് സുരക്ഷക്കായി വാഹനങ്ങളുടെ ടയറുകൾ കർശനമായി പരിശോധിക്കാൻ ഡ്രൈവർമാരോട് അബൂദബി പൊലീസ് കേന്ദ്ര ഓപറേഷൻ മേഖല ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹിമാരി ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ ടയറുകളുടെയും മോശം അവസ്ഥമൂലം സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കാനും ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ഡ്രൈവർമാരുടെ പങ്ക് പ്രധാനമാണ്. അതുകൊണ്ടാണ് ഡ്രൈവർമാരിൽ കൂടുതൽ അവബോധം വർധിപ്പിക്കുന്ന പരിപാടി നടപ്പാക്കുന്നത്. വാഹനങ്ങളിലെ അമിതഭാരവും അപകടങ്ങൾക്കിടയാക്കുന്നു. വാഹനങ്ങൾ ഓവർടേക്ക് ചെയ്യുമ്പോൾ സ്പീഡ് ട്രാക്കിലൂടെ വേണം സഞ്ചരിക്കാൻ.
ടയറുകൾ കാലഹരണപ്പെട്ടതാണെങ്കിൽ ഒരാഴ്ചത്തേക്ക് വാഹനം കണ്ടുകെട്ടും. ഡ്രൈവർക്ക് 500 ദിർഹം പിഴയും ലൈസൻസിൽ നാല് ട്രാഫിക് ബ്ലാക്ക് പോയൻറുകൾ രേഖപ്പെടുത്തുകയും ചെയ്യും. റോഡ് സുരക്ഷയും സാമൂഹിക സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള അബൂദബി പൊലീസിെൻറ ശ്രമങ്ങളെ ഖലീഫ തുറമുഖ ഡയറക്ടർ ജനറൽ മുഹമ്മദ് ഐദ അൽ മെൻഹാലി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.