യാചകർക്കെതിരെ മുന്നറിയിപ്പ് ബോർഡുമായി പൊലീസ്
text_fieldsദുബൈ: റമദാൻ ലക്ഷ്യമിട്ട് നിരത്തിലിറങ്ങുന്ന യാചകർക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. പൊതുനിരത്തുകളിൽ ബോർഡുകളും നോട്ടീസുകളും പ്രദർശിപ്പിച്ചാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. റമദാനിൽ എല്ലാവർഷവും യാചകർ വർധിക്കാറുണ്ട്. ഇത് സാമൂഹിക വിപത്താണ്. ഇതിനെതിരെ നടക്കുന്ന കാമ്പയിൽ വൻ വിജയമാണെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ വഴിയും യാചന നടക്കുന്നുണ്ട്. ഇ-മെയിൽ, വാട്സ്ആപ്, മറ്റ് സമൂഹ മാധ്യമങ്ങൾ എന്നിവ വഴിയാണ് യാചന തട്ടിപ്പ് നടക്കുന്നത്. മോശം അവസ്ഥയിൽ തുടരുന്നവരുടെ ചിത്രങ്ങൾ അയച്ചാണ് ഇവർ യാചന നടത്തുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴരുത്. യാചകർക്ക് 5000 ദിർഹം പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. മറ്റു സ്ഥലങ്ങളിൽനിന്ന് യാചകരെ എത്തിക്കുന്നവർക്ക് 10,000 ദിർഹം പിഴയും ആറുമാസം തടവുമാണ് ശിക്ഷ. ഇത്തരക്കാരെ കണ്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.