സ്പിരിറ്റ് ഓഫ് യൂനിയൻ പതാക ജബൽ ജെയ്സിൽ സ്ഥാപിച്ച് പൊലീസുകാരൻ
text_fieldsദുബൈ: ദേശീയ ദിനാഘോഷ വേളയിൽ ദുബൈ പൊലീസിലെ എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥൻ അഹ്മദ് സെയിൻ അൽ യാഫി ഓടിക്കയറിയത് ജബൽ ജെയ്സ് മലനിരകളിലേക്ക്. 15 മണിക്കൂറും 15 മിനിറ്റും പിന്നിട്ട യാത്രക്കൊടുവിൽ ജബൽ ജെയ്സിലെത്തിയ അൽ യാഫി ദുബൈ പൊലീസിെൻറ 'സ്പിരിറ്റ് ഓഫ് യൂനിയൻ'പതാക ഇവിടെ സ്ഥാപിച്ചു. 1910 മീറ്റർ ഉയരത്തിലുള്ള ജബൽ ജെയ്സ് യാത്ര സ്വർഗത്തിലേക്കുള്ള പാതപോലെ അനുഭവപ്പെട്ടെന്നും ഇത് പൊലീസ് വകുപ്പിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികൾ തരണം ചെയ്തും സമ്മർദം അതിജീവിച്ചും മുന്നാട്ടുപോയാൽ വിജയം സുനിശ്ചിതമാണെന്ന് തെൻറ നേട്ടം വ്യക്തമാക്കുന്നുവെന്നും അൽ യാഫി പറഞ്ഞു.ആദ്യമായല്ല അദ്ദേഹം കൊടുമുടികൾ താണ്ടുന്നത്. യൂറോപ്പിലെ എൽബ്രസ്, ആഫ്രിക്കയിലെ കിളിമഞ്ചാരോ, അറേബ്യൻ ഗൾഫ് മേഖലയിലെ ജെബൽ ഷംസ്, അറേബ്യൻ പെനിൻസുല, നബി ഷുഐബിലെ ലെവാൻറ് എന്നിവയും അദ്ദേഹം കീഴടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.