പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി കുടുംബസംഗമം
text_fieldsഅബൂദബി: പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി പൊന്നാനി കുടുംബസംഗമവും ആരോഗ്യ അവബോധ ക്ലാസും സംഘടിപ്പിച്ചു. സംഗമത്തില്‍ കുട്ടികള്‍ക്ക് ചിത്രരചന മത്സരവും വനിതകള്‍ക്ക് പാചക മത്സരവും നടത്തി. ആരോഗ്യ അവബോധ ക്ലാസിൽ ഡോ. അനീഷ് കുമാര്‍ സംസാരിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രസിഡന്റ് സിറാജ് പൊന്നാനി അധ്യക്ഷത വഹിച്ചു. സൂരജ് പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി റയീസ്, ട്രഷറര്‍ അഫ്സല്, ഹാഫിസ് അലി, യാക്കൂബ് ഹസ്സന്, ഷക്കീബ്, അക്ബര്‍ പാലക്കല്‍, അനൂഷ് റഹ്മാന്, ഷാജി, സലിം ചിറക്കല്‍, നസിര്‍ പെരുമ്പാവൂര്‍, നിദ ഹാരിസ്, സലിം ആര്‍ട്ടിസ്റ്റ്, ഫസീല ഉസ്മാന്, അന്‍സാര്‍ ചാവക്കാട് എന്നിവര്‍ സംസാരിച്ചു. അബൂദബി ഡി ബാന്‍ഡിന്റെ മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി. വിജയികള്‍ക്ക് കമ്മിറ്റി പ്രധിനിധികളും, മറ്റു സംഘടന പ്രധിനിധികളും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മെഗാ ഇവന്റ് ദുബൈയില്‍ ക്രസന്റ് സ്കൂളില്‍ നവംബര്‍ 24ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.