ദശാബ്ദം പിന്നിട്ട യു.എ.ഇ- വത്തിക്കാൻ നയതന്ത്ര ബന്ധം
text_fieldsഅബൂദബി: യു.എ.ഇയും വത്തിക്കാനും തമ്മിൽ ദശാബ്ദം പിന്നിട്ട നയതന്ത്ര ബന്ധമാണ് ഫ്രാൻസിസ് മാർപാപ്പയുെട യു.എ.ഇ സന്ദർശനത്തിന് വഴിയൊരുക്കിയത്. പരസ്പര സൗഹൃദ ബന്ധം പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും വേണ്ടി 2007ലാണ് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
2008ൽ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കറായിരുന്ന അബ്ദുൽ അസീസ് ആൽ ഗുറൈറിെൻറ നേതൃത്വത്തിലുള്ള ഉന്നത തല പ്രതിനിധി സംഘം വത്തിക്കാൻ സന്ദർശിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ഇൗ ബന്ധത്തിന് അടിവരയിട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ യു.എ.ഇയിലെ സ്വദേശികളെയും പ്രവാസികളെയും കാണാനെത്തുകയാണ്. തെൻറ യു.എ.ഇ സന്ദർശനത്തെ ചരിത്രത്തിലെ പുതിയൊരു ഏട് എന്ന് മാർപാപ്പ തന്നെ വിശേഷിപ്പിച്ചു. അറേബ്യൻ ഉപദ്വീപിലേക്കുള്ള മാർപാപ്പയുടെ സന്ദർശനം പകർത്താനും അദ്ദേഹത്തിെൻറ വാക്കുകൾ കേെട്ടഴുതാനും വിവിധ രാജ്യങ്ങളിൽനിന്നുള്ള 700ലധികം മാധ്യമപ്രവർത്തകരാണ് യു.എ.ഇയിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.