യു.എ.ഇ മാർപാപ്പ സന്ദർശിക്കുന്ന 40ാം രാജ്യം ക്യൂബ രണ്ട് തവണ സന്ദർശിച്ചു
text_fieldsഅബൂദബി: കത്തോലിക്ക സഭയുടെ 266ാമത് മാർപാപ്പയായി 2013 മാർച്ച് 13ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന 40ാമത് രാജ്യ സന്ദർശനമാണ് ഇത്. 2015ലാണ് മാർപാപ്പ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത്. ശ്രീലങ്ക, ഫിലിപ്പീൻസ്, ബോസ്നിയ ആൻഡ് ഹെർസെഗവിന, ബൊളീവിയ, ഇക്വഡോർ, പരാഗ്വേ, ക്യൂബ, യു.എസ്, കെനിയ, യൂഗാണ്ട, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിങ്ങെന 11 രാജ്യങ്ങളാണ് അദ്ദേഹം 2015ൽ സന്ദർശിച്ചത്.
മാർപാപ്പയായി ചുമതലയേറ്റ 2013ൽ ബ്രസീലിലേക്ക് മാത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. 2016ൽ എട്ടും 2014ൽ ഏഴും രാജ്യങ്ങൾ സന്ദർശിച്ചു.
ഇസ്രായേൽ, ജോർദാൻ, ഫലസ്തീൻ, ദക്ഷിണ കൊറിയ, അൽബേനിയ, ഫ്രാൻസ്, തുർക്കി രാജ്യങ്ങളാണ് 2014ൽ സന്ദർശിച്ചത്. 2016ൽ മെക്സിക്കോ, ഗ്രീസ്, അർമീനിയ, പോളണ്ട്, ജോർജിയ, അസർബൈജാൻ, സ്വീഡൻ രാജ്യങ്ങൾ സന്ദർശിച്ചു.
ക്യൂബയിൽ രണ്ടാം സന്ദർശനം നടത്തിയതും 2016ൽ. 2017ൽ ഇൗജിപ്ത്, പോർച്ചുഗൽ, കൊളംബിയ, മ്യാൻമ, ബംഗ്ലാദേശ് രാജ്യങ്ങളും 2018ൽ ചിലി, പെറു, സ്വിറ്റ്സർലൻഡ്, അയർലൻഡ്, എസ്തോണിയ, ലാത്വിയ, ലിത്വാനിയ രാജ്യങ്ങളും സന്ദർശിച്ചു. ഇൗ വർഷം പനാമ സന്ദർശനത്തിന് ശേഷമാണ് മാർപാപ്പ യു.എ.ഇ സന്ദർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.