മാർപാപ്പയെ സ്വീകരിക്കാനൊരുങ്ങി വിശ്വാസികളും ചർച്ച് അധികൃതരും
text_fieldsഅബൂദബി: ചരിത്രപരമായ യു.എ.ഇ സന്ദർശനം നടത്തുന്ന ഫ്രാർസിസ് മാർപാപ്പയെ സ്വീകരിക്കാനും വിശുദ്ധ കുർബാനയിൽ പെങ്കടുക്കാനുമൊരുങ്ങി ക്രിസ്തുമത വിശ്വാസികളും ചർച്ച് അധികൃതരും. കുർബാനയിൽ പെങ്കടുക്കുന്നതിനുള്ള ടിക്കറ്റുകൾ കൈപ്പറ്റാൻ ചർച്ചുകളിൽ നീണ്ട വരിയാണുള്ളത്.
ചൊവ്വാഴ്ച മാർപാപ്പ സന്ദർശിക്കുന്ന അബൂദബി സെൻറ് ജോസഫ്സ് കത്തീഡ്രലിലും ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഫ്രാൻസിസ് മാർപാപ്പ പ്രഭാഷണം നടത്തുന്ന മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച നടക്കുന്ന ദിവ്യബലിയിലും പെങ്കടുക്കുന്നതിനായി കേരളത്തിൽനിന്നുള്ള കർദിനാൾമാരും അബൂദബിയിലെത്തിയിട്ടുണ്ട്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ തുടങ്ങിയവരാണ് പരിപാടികളിൽ പെങ്കടുക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയിൽ പെങ്കടുക്കുന്നവരുടെ യാത്രക്ക് 2500ഒാളം ബസുകൾ സർക്കാർ ചെലവിൽ തയാറാക്കിയിട്ടുണ്ട്. കൂടാതെ കുർബാനയിൽ പെങ്കടുക്കാൻ ടിക്കറ്റ് നേടിയിട്ടുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ചൊവ്വാഴ്ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി എമിറേറ്റിൽനിന്ന് നാഷൻസ് ടവർ, െഡൽമ സ്ട്രീറ്റ്, മുസഫ, അൽെഎൻ, റുവൈസ്, ദുബൈ എമിറേറ്റിൽനിന്ന് അൽ നദ, ഖിസൈസ് പോണ്ട് പാർക്ക്, വണ്ടർലാൻഡ്, സഫ പാർക്ക്, ജബൽ അലി എന്നിവിടങ്ങളിലാണ് ബസ് കേന്ദ്രങ്ങൾ. ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും ഒാരോ കേന്ദ്രങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.