കീർത്തി നേടി ചരിത്ര കുർബാന
text_fields
അബൂദബി: ഇന്ത്യ ഉൾപ്പെടെ 200ഒാളം രാജ്യങ്ങളിൽനിന്നുള്ള 180,000ത്തോളം കത്തോലിക്ക വിശ്വാ സികൾ പെങ്കടുത്ത ചരിത്ര കുർബാനക്ക് മുഖ്യ കാർമികത്വം വഹിച്ച് ഫ്രാൻസിസ് മാർപാപ് പ വത്തിക്കാനിലേക്ക് മടങ്ങി. അറേബ്യയിൽ മാർപാപ്പയുടെ നേതൃത്വത്തിലുള്ള പ്രഥമ കുർബാന ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കുർബാന നടന്ന അബൂദബി ശൈഖ് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിെൻറ അകവും പുറവും വിശ്വാസികളാൽ നിറഞ്ഞു. സ്പോർട്സ് സിറ്റി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ജനക്കൂട്ടമാണ് കുർബാനക്കെത്തിയത്. തിങ്കളാഴ്ച രാത്രി 10.30ഒാടെ യു.എ.ഇ സർക്കാർ ഏർപ്പെടുത്തിയ 2500ഒാളം ബസുകളിലായി വിവിധ എമിറേറ്റുകളിലുള്ളവർ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടിരുന്നു. മാർപാപ്പയുടെ യു.എ.ഇ സന്ദർശനം മുദ്രണം ചെയ്ത ടീഷർട്ടുകളും തൊപ്പികളും ധരിച്ചാണ് മിക്കവരും എത്തിയത്.
രാവിലെ 10.20ഒാടെ തുറന്ന കാറിൽ മാർപാപ്പ സ്റ്റേഡിയത്തിലേക്ക് വരുന്ന ദൃശ്യങ്ങൾ ബിഗ് സ്ക്രീനിൽ കണ്ടതോടെ ജനം ഹർഷാരവം മുഴക്കി. ഇരു വശവും വിശ്വാസികൾ ആശീർവാദത്തിനായി തിങ്ങിക്കൂടി. അകത്തു പ്രവേശിച്ച വാഹനം സ്റ്റേഡിയം വലംവെച്ച് ഗാലറികളിലും മൈതാനത്തുമുള്ള വിശ്വാസികൾക്ക് ദർശനം നൽകി. ചില കുട്ടികൾക്ക് മാർപാപ്പയുടെ അടുത്തു ചെല്ലാനും അനുഗ്രഹം നേടാനുമായി. 10.30നാണ് കുർബാനക്കായി മാർപാപ്പ ആൾത്താരയിലെത്തിയത്. മലയാളം, ഇംഗ്ലീഷ്, അറബി, ഇറ്റാലിയൻ, തഗലോഗ്, ലാറ്റിൻ, കൊങ്കണി, ഉർദു, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ കുർബാനയും ധർമപ്രഭാഷണവും കേൾക്കാൻ അവസരമുണ്ടായി. ഇറ്റാലിയൻ ഭാഷയിലായിരുന്നു കുർബാനക്കിടയിലെ ധർമ പ്രഭാഷണം. ‘ദൈവാനുഗ്രഹമുള്ളവർ’ എന്ന വാക്കിനെ മുൻനിർത്തിയാണ് പ്രഭാഷണം ആരംഭിച്ചത്.
നിങ്ങൾ അനുഗ്രഹിക്കപ്പെടും എന്നല്ല, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന് മാർപാപ്പ ജനസഞ്ചയത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. സമാധാനവും െഎക്യവും പരസ്പര കരുതലും കാത്തുസൂക്ഷിക്കാൻ ആഹ്വാനം ചെയ്തു. യു.എ.ഇ സാംസ്കാരിക-വിജ്ഞാന വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി, സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ തുടങ്ങിയവർ കുർബാനക്ക് സാക്ഷ്യം വഹിക്കാനെത്തി.ത്രിദിന സന്ദർശനം പൂർത്തിയാക്കി പാപ്പ അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽനിന്ന് വത്തിക്കാനിലേക്ക് മടങ്ങി. യാത്ര തിരിക്കും മുമ്പ് ഉൗഷ്മള വരവേൽപിനും ഉദാര ആതിഥേയത്വത്തിനും യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ സർക്കാറിനും ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്ന് ടെലിഗ്രാം സന്ദേശമയച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.