ജയില്‍ അന്തേവാസികള്‍ക്ക് പോസിറ്റിവ് ഐസൊലേഷന്‍ പ്രോഗ്രാം
text_fieldsറാസല്‍ഖൈമ: ‘വേള്‍ഡ് ഇന്മേറ്റ് ഡേ’യോടനുബന്ധിച്ച് റാസല്‍ഖൈമ ജയിലിലെ അന്തേവാസികള്‍ക്ക് പോസിറ്റിവ് ഐസൊലേഷന്‍ പ്രോഗ്രാമുമായി റാക് ജയില്‍ വകുപ്പ്. ജയില്‍ തടവുകാര്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മാനസിക സാമൂഹിക പിന്തുണ നല്‍കുന്നതിന് എമിറേറ്റ്സ് അസോസിയേഷന് ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റുമായി സഹകരിച്ചാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.
വിവിധ കുറ്റകൃത്യങ്ങളിലകപ്പെട്ടവര് ശിക്ഷ കാലയളവ് കഴിയുന്നതോടെ സാധാരണ വ്യക്തികളായി സമൂഹത്തിലേക്ക് മടങ്ങേണ്ടവരാണ്. പഠന ശിബിരങ്ങള്‍, ബോധവത്കരണ പ്രഭാഷണം തുടങ്ങിയവയിലൂടെ ഇവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുമെന്നതിനാലാണ് പദ്ധതി രൂപപ്പെടുത്തിയത്. റാക് ജയില്‍ ഹാളില്‍ ചിത്രകാരന് ഹമാമ അല്‍ ഷെഹി അവതരിപ്പിച്ച ശില്പശാലയില് 15ഓളം അന്തേവാസികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.