അജ്മാന് വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റ്കാർഡ് ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു
text_fieldsഅജ്മാന്: അജ്മാന് വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റ് കാര്‍ഡ് ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ആറു മുതൽ 10 വരെ അജ്മാന് ചൈന മാളില്‍ നടക്കുന്ന അജ്മാൻ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് എക്സിബിഷന്റെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് മത്സരം. അജ്മാൻ എമിറേറ്റിന്റെ ഏറ്റവും മനോഹരമായ ലാൻഡ്മാർക്കുകളുടെ പോസ്റ്റ്കാർഡ് രൂപകൽപന മത്സരമാണ് നടക്കുന്നത്. വിജയികള്‍ക്ക് മികച്ച സമ്മാനങ്ങൾ വിതരണം ചെയ്യും.
യു.എ.ഇയിൽ താമസിക്കുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാവൂ. ഒരാൾ ഒരു പോസ്റ്റ് കാർഡ് മാത്രമേ അയക്കാവൂ. പോസ്റ്റ്കാർഡ് എ6 വലുപ്പത്തില്‍ ഒറ്റവശം ആയിരിക്കണം. മത്സരിക്കുന്നതിനായി പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകണം. യു.എസ്.പിയില്‍ ജെ.പി.ഇ.ജി, പി.എസ്.ഡി ഫോർമാറ്റുകളിലാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. അന്തിമ രൂപകൽപനകൾ event@ajmantourism.ae എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയും മൂന്ന് അച്ചടിച്ച പകർപ്പുകൾ കാർഡിൽ സമർപ്പിക്കുകയും വേണം.
എന്‍ട്രികള്‍ സമർപ്പിച്ചുകഴിഞ്ഞാൽ എല്ലാ പോസ്റ്റ്കാർഡ് ഡിസൈനുകളും അജ്മാൻ ടൂറിസത്തിന്റെ ഉടമസ്ഥതയിലുള്ളതായിരിക്കും. ഈ മാസം ഒമ്പതാണ് എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. വിജയികളെ സെപ്റ്റംബർ 10ന് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0561188936.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.