അവഗണിച്ച് കളയരുത് കോവിഡാനന്തര രോഗങ്ങൾ
text_fieldsദുബൈ: മഹാമാരിയുടെ കാലത്ത് പ്രതീക്ഷകളുടെ വർത്തമാനങ്ങൾ പങ്കുവെച്ച് ഗൾഫ് മാധ്യമം-ആസ്റ്റർ വെബിനാർ. കോവിഡ് രോഗമുക്തരുടെ ആശങ്കകൾക്ക് ആശ്വാസമേകിയും സംശയങ്ങൾക്ക് മറുപടി നൽകിയും ലോകാരോഗ്യ ദിനത്തിൽ സംഘടിപ്പിച്ച വെബിനാറിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. 'ഗൾഫ് മാധ്യമവും' ആസ്റ്റർ ഗ്രൂപ്പും ചേർന്നൊരുക്കുന്ന 'ന്യൂ വേൾഡ് ന്യൂ ഹോപ്' കാമ്പയിനിെൻറ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്.
കോവിഡിെൻറ മുൻനിരയിൽ പ്രവർത്തിച്ച ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. അഭിലാഷ്, ഡോ. ഷഫീഖ് എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു മുഖ്യാതിഥിയായിരുന്നു. കോവിഡാനന്തര കാലത്ത് 'ഗൾഫ് മാധ്യമ'വുമായി ചേർന്നൊരുക്കുന്ന കാമ്പയിന് അതിപ്രാധാന്യമുണ്ടെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ പരിഹരിക്കണമെന്ന് പലർക്കും അറിയില്ല. സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പലരും ചികിത്സിക്കുന്നത്. ഇത് നമ്മുടെ അവസ്ഥയെ മോശമാക്കാനേ ഉപകരിക്കൂ. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ ദിനത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വെബിനാർ സംഘടിപ്പിക്കുന്നത്. കോവിഡിെൻറ മുൻനിരയിൽ പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള ഡോക്ടർമാരാണ് സംവദിച്ചതെന്നും ഡോ. ഷർബാസ് ബിച്ചു പറഞ്ഞു.
കോവിഡ് രോഗബാധിതരും രോഗമുക്തരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സംശയങ്ങൾ ചോദിച്ചറിഞ്ഞു. കോവിഡിന് ശേഷം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ദിവസവും ഉടലെടുക്കുന്ന സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമായിരുന്നു ഡോക്ടർമാരുടെ മറുപടികൾ. ഫാറൂഖ് മുണ്ടൂർ, സമീർ സയിദ് അലി എന്നിവർ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.