പ്രചര സൂപ്പര്‍ ലീഗ്; കോര്‍ണര്‍ വേള്‍ഡ് എഫ്.സി ചാമ്പ്യന്മാര്
text_fieldsദുബൈ : പ്രചര ചാവക്കാട് യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കോര്‍ണര്‍ വേള്‍ഡ് എഫ്.സി ചാമ്പ്യന്മാരായി. റിനം എഫ്.സിയെയാണ് ഇവർ പരാജയപ്പെടുത്തിയത്. കേരള ഫുട്ബാൾ അസോസിയേഷനുമായി (കെഫ) സഹകരിച്ച് യു.എ.ഇയിലെ പ്രമുഖ 16 ടീമുകൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. പ്രചര ചെയർമാൻ സുശീലൻ വാസു കിക്കോഫ് ചെയ്തു. ജീവകാരുണ്യ പ്രവര്ത്തകന് ഫാ. ഡേവിസ് ചിറമേല്‍, റേഡിയോ ഏഷ്യ 94.7 എഫ്.എം പ്രോഗ്രാം ഡയറക്ടര്‍ സിന്ധു ബിജു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഫാ. ഡേവിസ് ചിറമേല്‍, സിന്ധു ബിജു, റിസാൻ ജ്വല്ലറി ചെയർമാൻ പി.പി. ഷനൂബ്, ഡയറക്ടർ സാക്കിർ കൊളക്കാട്, മെഡോൺ ഫാർമസി മാനേജിങ് പാർട്ണർ റഷീദ്, ഷിജിന മാനേജിങ് ഡയറക്ടർ ഷമീർ അഹമ്മദ്, ഗ്രാൻഡ് സ്റ്റോർ മാർക്കറ്റിങ് മാനേജർ ഗോപാൽ സുധാകരൻ, ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ മാനേജിങ് കമ്മിറ്റി അംഗം അബൂബക്കര്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുതിയതായി രൂപം കൊണ്ട പ്രചര ചാവക്കാടിന്റെ വനിത വിഭാഗത്തെ വേദിയില്‍ പരിചയപ്പെടുത്തി.
വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രചര ചാവക്കാട് ചെയർമാൻ കെ.വി. സുശീലൻ, പ്രസിഡന്റ് ഷാജി എം. അലി, പി.എസ്.എൽ പ്രോഗ്രാം കൺവീനർ സുനില്‍ കോച്ചന്, ട്രഷറർ ഫാറൂഖ് തെക്കത്ത് എന്നിവർ സംസാരിച്ചു. ഉപദേശക സമിതി അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിഖ് അലി, അഭിരാജ്, അലാവുദ്ദീന്‍, മണി കോച്ചൻ, ടി.പി. ഫൈസൽ , ഫിറോസ് സിസ്സെൻസ്, ഷാഹുൽ തെക്കത്ത്, ഉണ്ണി പുന്നാര, ഫിറോസ് അലി, സക്കറിയ, ആരിഫ്, ഷഹീർ, സനീർ, ഷാഹിദ്, ആഷിഫ്, അൻവർ, റാഷിദ്, റാഫി, ഷാഫി, സുധി, റോഷന്, ഷാജി വാസു, ബറക്കാത്ത്, രാഹുൽ, അനീഷ്, നിജിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.